5:32 pm - Wednesday November 23, 7740

കല്യാണങ്ങള്‍ക്ക് 50 പേര്‍: മരണാനന്തര ചടങ്ങുകള്‍ക്ക് ഒരു സമയത്ത് 20 പേരും മാത്രം

Editor

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി നിയമഭേദഗതി വിജ്ഞാപനമായി. അടുത്ത ഒരു വര്‍ഷത്തേയ്ക്ക് (അല്ലെങ്കില്‍ പുതിയ ഉത്തരവ് വരെ) ഉള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ചാണ് സര്‍ക്കാര്‍ വിജ്ഞാപനം. ഇതോടെ നിലവിലുള്ള നിയന്ത്രണങ്ങള്‍ നിയമപരമായി.

വിജ്ഞാപനത്തിലെ പ്രധാന നിര്‍ദേശങ്ങള്‍:

  1. പൊതു സ്ഥലങ്ങളില്‍, ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍, വാഹനങ്ങളില്‍, ആളുകള്‍ കൂടി ചേരുന്ന സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധo. 6 അടി അകലം പാലിക്കണം.

2.കല്യാണങ്ങള്‍ക്ക് ഒരു സമയത്ത് 50 പേരും മരണാനന്തര ചടങ്ങുകള്‍ക്ക് ഒരു സമയത്ത് 20 പേരും മാത്രം.

  1. സമരങ്ങള്‍, കൂടി ചേരലുകള്‍ തുടങ്ങിയവയ്ക്ക് മുന്‍കൂര്‍ അനുമതി വേണം. അനുമതി കിട്ടിയാല്‍ 10 പേര്‍ക്ക് മാത്രം. പങ്കെടുക്കാം.

  2. പൊതു സ്ഥലങ്ങളില്‍ തുപ്പാന്‍ പാടില്ല.

5.കേരളത്തിലേയ്ക്ക് ഏതു സ്ഥലത്ത് നിന്നു വരുന്നവരും റവന്യു വകുപ്പിന്റെ ജാഗ്രത പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം.

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് 19 :തിരുവനന്തപുരത്ത് സമ്പര്‍ക്ക വ്യാപനം കൂടുന്നു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ