35 ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി യു.എസ്. രഹസ്യാന്വേഷണറിപ്പോര്‍ട്ട്

Editor

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ചൈന അതിര്‍ത്തിയില്‍ നിയന്ത്രണ രേഖയോടു ചേര്‍ന്നുള്ള ഗാല്‍വന്‍ താഴ്വരയില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ 35 ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി യു.എസ്. രഹസ്യാന്വേഷണറിപ്പോര്‍ട്ട്.

ചൈനീസ് കമാന്‍ഡിങ് ഓഫീസര്‍ അടക്കമാണ് മരിച്ചതെന്നാണ് യു.എസ്. ഇന്റലിജന്‍സ് കേന്ദ്രങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്ത 45 ചൈനീസ് സൈനികരെങ്കിലുമുണ്ടാവുമെന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ നിഗമനം. വീരമൃത്യു വരിച്ച 20 ഇന്ത്യന്‍ സൈനികരെ കൂടാതെ, നാലു ഇന്ത്യന്‍ സൈനികരുടെ സ്ഥിതി ഗുരുതരമാണെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. മരണമടക്കമുള്ള നാശനഷ്ടത്തിന്റെ കാര്യത്തില്‍ ചൈന മൗനം തുടരുകയാണ്.

കൂടുതല്‍ ഏറ്റുമുട്ടലിന് ആഗ്രഹിക്കുന്നില്ലെന്നും പ്രശ്‌നപരിഹാരത്തിന് സംഭാഷണങ്ങളിലൂടെയും കൂടിയാലോചനകളിലൂടെയും ശ്രമം തുടരുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാന്‍ ബുധനാഴ്ച പറഞ്ഞു.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി ആറു മാസം തടവും 5000 രൂപ പിഴയും

കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുത്ത 2 പേര്‍ മരിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015