
ശ്രീനഗര്‍: കോവിഡ് 19 ബാധിച്ച് മരിച്ച രോഗിയുടെ സംസ്‌കാര ചടങ്ങില്‍പങ്കെടുക്കുന്നതിനിടെ രണ്ടുപേര്‍ അബോധവസ്ഥയിലാവുകയും തുടര്‍ന്ന് മരിക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജമ്മു കശ്മീര്‍ സര്‍ക്കാര്‍.
അറുപത്തിയഞ്ചുവയസ്സുള്ള ബന്ധുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത35 ഉം 45 ഉം വയസ്സുളള അനന്തരവന്മാരാണ് മരിച്ചത്. 65 കാരന് യാത്രാ ചരിത്രമുണ്ടായിരുന്നു. പനിയെ തുടര്‍ന്നാണ് ഇയാളെ ജമ്മുവിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. അയാള്‍ക്ക് പിന്നീട് കോവിഡ് 19 സ്ഥിരീകരിക്കുകയും ബുധനാഴ്ച മരിക്കുകയും ചെയ്തു.
സംസ്‌കാരചടങ്ങിനിടയിലാണ് ബന്ധുക്കളായ രണ്ടുപേര്‍ അബോധാവസ്ഥയിലായത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ വ്യാഴാഴ്ച മരിച്ചു. ജില്ലാ മജിസ്ട്രേറ്റ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
സംഭവത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണം നടത്തും. ജൂണ്‍ 22 ന് മുമ്പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യും. ഇരുവരുടെയും മൃതദേഹപരിശോധനയും നടത്തും.
എന്നാല്‍ മരണകാരണം അറിയില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചു.നിര്‍ജലീകരണം മൂലമാണ് ഇവര്‍ മരിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. കോവിഡ് 19 ബാധിച്ച വ്യക്തിയുമായി ഇവര്‍ക്ക് യാതൊരു സമ്പര്‍ക്കവും ഉണ്ടായിട്ടില്ലെന്നും സ്വകാര്യവാഹനത്തിലാണ് ഇവര്‍ സംസ്‌കാരചടങ്ങിനെത്തിയതെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
Your comment?