മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി ആറു മാസം തടവും 5000 രൂപ പിഴയും

Editor

ന്യൂഡല്‍ഹി: മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ ഉത്തരാഖണ്ഡില്‍ ആറുമാസം തടവും 5000 രൂപ പിഴയും ലഭിച്ചേക്കാം. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തു. മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ട് എപ്പിഡമിക് ഡിസീസസ് ആക്ടിലെ രണ്ടും മൂന്നും വകുപ്പുകളാണ് സര്‍ക്കാര്‍ ഭേദഗതി ചെയ്തത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിനും ഒഡീഷയ്ക്കും പിന്നാലെ എപ്പിഡമിക് ആക്ടില്‍ ഭേദഗതി വരുത്തുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു.

ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിലും മാസ്‌ക് ധരിക്കാത്തവര്‍ക്ക് 5000 രൂപയാണ് പിഴ. മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഡല്‍ഹിയില്‍ 1000 രൂപയും യു.പിയില്‍ 500 രൂപയും ഛത്തീസ്ഗഢില്‍ നൂറ് രൂപയും പിഴ നല്‍കേണ്ടിവരും. കോവിഡ് കേസുകള്‍ 1700 കടക്കുകയും 21 പേര്‍ മരിക്കുകയും ചെയ്തതോടെയാണ് ഉത്തരാഖണ്ഡ് മാസ്‌ക് ധരിക്കാത്തവര്‍ക്ക് തടവും പിഴയും ലഭിക്കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്തിട്ടുള്ളത്. ക്വാറന്റീന്‍ ചട്ടങ്ങളും കടുപ്പിച്ചിട്ടുണ്ട്.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഡല്‍ഹിയിലെ കേരള ഹൗസിലെ ജീവനക്കാരന് കോവിഡ്-19

35 ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി യു.എസ്. രഹസ്യാന്വേഷണറിപ്പോര്‍ട്ട്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015