5:32 pm - Sunday November 24, 9535

യുവതിക്ക് മദ്യം കൊടുത്ത് ഭര്‍ത്താവും സുഹൃത്തുക്കളും കൂട്ടബലാല്‍സംഗം ചെയ്തു

Editor

തിരുവനന്തപുരം: യുവതിയെ മദ്യം കൊടുത്ത് മയക്കി ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തു. സംഭവം തിരുവനന്തപുരം കഠിനംകുളത്ത്. കാമവെറി തീര്‍ത്ത സംഘം പിന്നീട് യുവതിയെ അവരുടെ വീട്ടിലെത്തിച്ചു. ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ് യുവതി ഇപ്പോള്‍.

കണിയാപുരം സ്വദേശിനിയാണ് കൂട്ടബലാസംഗത്തിന് ഇരയായത്. പോത്തന്‍കോട് ഉള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഇന്നലെ വൈകിട്ട് നാലു മണിയോടുകൂടി ഭര്‍ത്താവ് വാഹനത്തില്‍ കയറ്റി പുതുക്കുറിച്ചിയില്‍ കൊണ്ടുപോയി, ആറു പേരടങ്ങുന്ന സംഘം നിര്‍ബന്ധിച്ചു യുവതിക്ക് മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കഠിനംകുളം പൊലീസ് പറയുന്നത്. അവിടെ നിന്ന് എടുത്തു ചാടി ഓടിയ യുവതിയെ വഴിയില്‍ കണ്ട നാട്ടുകാര്‍ ഒരു വാഹനത്തില്‍ കണിയാപുരത്തെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്തു. യുവതിയെ ചിറയിന്‍കീഴ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഉത്രയുടെ സ്വര്‍ണമെടുത്തായിരുന്നു ഭര്‍ത്താവ് സൂരജിന്റെയും കുടുംബാംഗങ്ങളുടെയും ‘കളി’

പരിശോധനയ്ക്കിടെ യുവതിയെ ഡോക്ടര്‍മാര്‍ പീഡിപ്പിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ