5:32 pm - Tuesday November 24, 1226

ഉത്രയുടെ സ്വര്‍ണമെടുത്തായിരുന്നു ഭര്‍ത്താവ് സൂരജിന്റെയും കുടുംബാംഗങ്ങളുടെയും ‘കളി’

Editor

അടൂര്‍: ഉത്രയുടെ സ്വര്‍ണമെടുത്തായിരുന്നു ഭര്‍ത്താവ് സൂരജിന്റെയും കുടുംബാംഗങ്ങളുടെയും കളി. ഉത്രയുടെയും സൂരജിന്റെയും പേരില്‍ ഫെഡറല്‍ ബാങ്കിലുള്ള ലോക്കര്‍ തുറന്ന് പരിശോധിച്ച അന്വേഷണ സംഘത്തിന് കിട്ടിയത് 10 പവന്‍ സ്വര്‍ണം മാത്രമാണ്. ആറു പവന്‍ ഇതേ ബാങ്കില്‍ പണയം വച്ച് ഒരു ലക്ഷം രൂപ സൂരജ് വായ്പ എടുത്തിരുന്നു. 37.5 പവനാണ് സൂരജിന്റെ പിതാവ് സുരേന്ദ്രന്‍ കുഴിച്ചിട്ട സ്ഥലത്ത് നിന്ന് മാന്തിയെടുത്ത് നല്‍കിയത്.

രാവിലെ പതിനൊന്ന് മണിയോടെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അശോകന്റെ നേതൃത്വത്തിലുള്ള സംഘം ബാങ്കില്‍ പരിശോധനയ്ക്കെത്തിയത്. മാനേജരുടെ ക്യാബിനില്‍ എത്തി രേഖകളാണ് നോക്കിയത്. ലോക്കറിനുള്ളില്‍ 10 പവന്‍ ആണ് ഉണ്ടായിരുന്നത്. വിവാഹം കഴിച്ചയച്ചപ്പോള്‍ വീട്ടുകാര്‍ ഉത്രയ്ക്ക് നല്കിയ സ്വര്‍ണാഭരണങ്ങളാണ് ബാങ്കില്‍ സൂക്ഷിച്ചിരുന്നത്. സൂരജിന്റെ പിതാവ് സുരേന്ദ്രനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍
തിങ്കളാഴ്ച്ച വൈകിട്ട് ആറിന് സൂരജിന്റെ വസതിയില്‍ നടത്തിയ പരിശോധനയില്‍ വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ രണ്ടിടത്തായി കുഴിച്ചിട്ട നിലയില്‍ മുപ്പത്തിയേഴര പവന്‍ സ്വര്‍ണം കണ്ടെത്തിയിരുന്നു.

സുരേന്ദ്രനാണ് കുഴിച്ചിട്ട സ്വര്‍ണം എവിടെയെന്ന് കാണിച്ചു കൊടുത്തത്. സംഭവത്തില്‍ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് സംഘം അന്ന് അറസ്റ്റ് ചെയ്തിരുന്നു. അപ്രൈസറുടെ സാന്നിധ്യത്തില്‍ ബാങ്കില്‍ ഉണ്ടായിരുന്ന ഉത്രയുടെ സ്വര്‍ണത്തിന്റെ അളവ് തിട്ടപ്പെടുത്തി. മറ്റ് സ്വര്‍ണാഭരണങ്ങള്‍ വേറെ ബാങ്കുകളില്‍ വച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

അടൂരുകാരന്‍ ഉണ്ണികൃഷ്ണന്‍ നായര്‍ നാട്ടുകാരില്‍ നിന്ന് തട്ടിയെടുത്തത് 150 കോടി

യുവതിക്ക് മദ്യം കൊടുത്ത് ഭര്‍ത്താവും സുഹൃത്തുക്കളും കൂട്ടബലാല്‍സംഗം ചെയ്തു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ