മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ പരിശോധനയ്ക്കിടെ ഡോക്ടര്‍മാര്‍ പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതി. വെള്ളിയാഴ്ചയാണ് സംഭവം. അശോക് കുമാര്‍, അഖില്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. അശോക് കുമാറിന്റേതാണ് ക്ലിനിക്ക്. അമ്മയ്ക്കും സഹോദരനുമൊപ്പമാണ് യുവതി ക്ലിനിക്കില്‍ പരിശോധനയ്ക്ക് എത്തിയത്.
പരിശോധനയ്ക്കിടെ അഖിലും അശോകും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. ഈ സമയം അമ്മയും സഹോദരനും പുറത്ത് കാത്തു നില്‍ക്കുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണു പെണ്‍കുട്ടി വിവരം കുടുംബാംഗങ്ങളോടു പറഞ്ഞത്. പിന്നാലെ ബന്ധുക്കള്‍ ചേര്‍ന്ന് ക്ലിനിക്ക് അടിച്ചു തകര്‍ത്തു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in CRIME
Your comment?