അബുദാബി ഡ്യൂട്ടി ഫ്രീ ബമ്പറിന്റെ 24 കോടിരൂപ കോഴിക്കോട് സ്വദേശിക്ക്

Editor

അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീയുടെ ബമ്പര്‍ നറുക്കിന് ഇത്തവണ അര്‍ഹനായത് കോഴിക്കോട് ചാത്തമംഗലം സ്വദേശി മുഴിപ്പുറത്ത് അസൈന്‍ മുഹമ്മദ്. 12 ദശലക്ഷം യു.എ.ഇ. ദിര്‍ഹമാണ് (24.6 കോടി രൂപയോളം) ഇദ്ദേഹത്തെ തേടിയെത്തിയത്.

അജ്മാനില്‍ ബേക്കറിയില്‍ വിതരണവിഭാഗത്തില്‍ ജീവനക്കാരനാണ്. ഡ്യൂട്ടി ഫ്രീയില്‍നിന്ന് ഫോണ്‍ വന്നപ്പോള്‍ വിശ്വസിക്കാനായില്ലെന്നും സന്തോഷമെന്ന് അറിയിച്ച് ഉടന്‍ ഫോണ്‍ കട്ടുചെയ്യുകയാണുണ്ടായതെന്നും അസൈന്‍ പറഞ്ഞു. ”ആരോ കബളിപ്പിക്കാന്‍ വിളിച്ചതാണെന്നായിരുന്നു കരുതിയത്. ഇന്റര്‍നെറ്റില്‍ വാര്‍ത്ത കണ്ടപ്പോഴാണ് സത്യം മനസ്സിലായത്. ജീവിതത്തിലെ കഷ്ടപ്പാടില്‍ ലഭിച്ച വലിയ സമ്മാനമായാണ് ഇതിനെ കാണുന്നത്. 27 വര്‍ഷമായി പ്രവാസിയാണെങ്കിലും കാര്യമായി നീക്കിയിരിപ്പുണ്ടായിരുന്നില്ല. മുമ്പ് മൂന്നുതവണ പലരുമായും ചേര്‍ന്ന് ടിക്കറ്റെടുത്തിട്ടുണ്ടെങ്കിലും ഇത്തവണ ഭാഗ്യപരീക്ഷണം തനിച്ചായിരുന്നു. ഓണ്‍ലൈനില്‍ മേയ് 14-ന് എടുത്ത 139411 നമ്പര്‍ ടിക്കറ്റിലൂടെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്” -അസൈന്‍ പറഞ്ഞു. ഭാര്യ ഷെരീഫ മക്കളായ സന ഫാത്തിമ, അലാ ഫാത്തിമ എന്നിവരടങ്ങുന്നതാണ് കുടുംബം. നാട്ടിലെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനും മക്കളുടെ ജീവിതം സുരക്ഷിതമാക്കാനും ഈ തുക ഉപയോഗിക്കുമെന്ന് അസൈന്‍ പറഞ്ഞു. തന്നെക്കൊണ്ട് പറ്റുംവിധത്തില്‍ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാറുണ്ട്. അത് ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഡ്യൂട്ടിഫ്രീയുടെ രണ്ടും ആറും ഏഴും നറുക്കുകള്‍ക്കും ഇന്ത്യക്കാര്‍ അര്‍ഹരായി. മൂന്നും അഞ്ചും നറുക്കുകള്‍ പാകിസ്താന്‍ സ്വദേശികളും നാലാം സമ്മാനം ഈജിപ്തുകാരനും നേടി. ഡ്യൂട്ടിഫ്രീയുടെ മറ്റൊരു ഭാഗ്യനറുക്കില്‍ ഒന്നാം സമ്മാനമായ ജീപ്പിനും ഇന്ത്യക്കാരന്‍ അര്‍ഹനായി.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

യുഎഇയില്‍ 638 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു

ലോകത്ത് കോവിഡ് മരണം നാല് ലക്ഷത്തിലേക്ക്: ആകെ രോഗികളുടെ എണ്ണം 66.92 ലക്ഷം കടന്നു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015