
അബുദാബി: യുഎഇയില്‍ 638 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു. 2 പേര്‍ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 260 ആയി. 412 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായും ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇതോടെ രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 33,170 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം- 17,097. ഇതുവരെ ആകെ 20,11,000 പരിശോധനകള്‍ നടന്നതായും അധികൃതര്‍ പറഞ്ഞു. 36,000 പരിശോധനകള്‍ നടത്തിയപ്പോഴാണ് 638 പേര്‍ക്ക് രോഗം കണ്ടെത്തിയതെന്നും അധികൃതര്‍ അറിയിച്ചു.
രോഗബാധിതര്‍ക്ക് എത്രയും പെട്ടെന്ന് സുഖമാകട്ടെയെന്ന് ആശംസിച്ച മന്ത്രാലയം ജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ആവര്‍ത്തിച്ച് നിര്‍ദേശിക്കുകയും ചെയ്തു. എല്ലാവരും സാമൂഹിക അകലം പാലിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും വ്യക്തമാക്കി.
അതേസമയം, ബഹ്റൈനില്‍ കോവിഡ് ചികിത്സയിലുള്ളവര്‍ 4846 പേരാണ്. ഇതില്‍ 9 പേരുടെ നില ഗുരുതരം. രോഗമുക്തര്‍ 5491. മരണം 15.
Your comment?