ലോകത്ത് കോവിഡ് മരണം നാല് ലക്ഷത്തിലേക്ക്: ആകെ രോഗികളുടെ എണ്ണം 66.92 ലക്ഷം കടന്നു

വാഷിങ്ടണ്‍: ലോകത്ത് കോവിഡ് മരണം നാല് ലക്ഷത്തിലേക്ക് അടുക്കുന്നു. 3,92,128 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ആകെ രോഗികളുടെ എണ്ണം 66.92 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം ലോകത്താകമാനം 1.30 ലക്ഷത്തോളം പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. 5000ത്തിലേറെ മരണവും റിപ്പോര്‍ട്ട് ചെയ്തു.
അമേരക്കിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു. മരണം 1,10,173 ആയി വര്‍ധിച്ചു. 24 മണിക്കൂറിനുള്ളില്‍ മാത്രം യുഎസില്‍ 1031 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. പുതുതായി 22000ത്തോളം പേര്‍ക്ക് രോഗം ബാധിച്ചു. ബ്രസീലില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് ലക്ഷം കടന്നു. മരണം 34000 പിന്നിട്ടു. റഷ്യയില്‍ 4.41 ലക്ഷം രോഗികളുണ്ട്. ബ്രിട്ടണില്‍ 1800 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സ്പെയ്നിലും ഇറ്റലിയിലും ജര്‍മനിയിലും പുതിയ രോഗികളുടെ എണ്ണം 500ല്‍ താഴെയാണ്.
മെക്സിക്കോയില്‍ മരണം 11000 കടന്നു. കഴിഞ്ഞ ദിവസം മാത്രം 1092 മരണം റിപ്പോര്‍ട്ട് ചെയ്തു. രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു.
ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ ഗുരുതരാവസ്ഥയിലുള്ള രാജ്യത്തിന്റെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്കെത്തി. രാജ്യത്ത് 9000ത്തോളം രോഗികളുടെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. യുഎസില്‍ 17000ത്തിന് മുകളിലാണ് ഗുരുതര രോഗികളുടെ എണ്ണം. രോഗികളുടെ എണ്ണത്തില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ് ഇന്ത്യ. രണ്ട് ലക്ഷത്തിന് മുകളിലാണ് ഇന്ത്യയിലെ കോവിഡ് രോഗികള്‍. മരണസംഖ്യ 6000 പിന്നിട്ടു
നിലവില്‍ 32,42,111 പേരാണ് രോഗമുക്തി നേടിയത്. 30.58 ലക്ഷത്തോളം രോഗികള്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ 55000ത്തിലേറെ രോഗികളുടെ ആരോഗ്യനില ഗുരുതരമാണ്.[wdi_feed id=”1″]
Your comment?