
മസ്‌കത്ത്: ഒമാന്‍ സര്‍ക്കാരിന്റെആഭിമുഖ്യത്തിലുള്ള ഒമാന്‍ റിസര്‍ച്ച് കൗണ്‍സില്‍ നടത്തുന്ന കോവിഡ്-19 ഗവേഷണത്തില്‍ മലയാളികളും. അറബ് ഓപ്പണ്‍ സര്‍വകലാശാലയിലെ അധ്യാപകന്‍ ഡോ.ഷെറിമോന്‍ പി.സി യുടെ നേതൃത്വത്തിലുള്ള ടീം ആണ് ഈ നേട്ടത്തിന് അര്‍ഹരായത്. റോയല്‍ ഒമാന്‍ പൊലീസ് ആശുപത്രിയിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് ഫിസിഷ്യന്‍ ആയ ഡോ.റെഞ്ചി മാത്യു, എമര്‍ജന്‍സി ഫിസിഷ്യന്‍ ഡോ.സന്ദീപ് കുമാര്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് മെഡിക്കല്‍ സര്‍വീസ് ഡോ.അബ്ദുല്‍ മാലിക് അല്‍ കറൂസി, ഹയര്‍ കോളേജ് ഓഫ് ടെക്‌നോളജിയിലെ അധ്യാപകരായ ഡോ.വിനു ഷെറിമോന്‍, ഡോ.ഹുദാ അല്‍ സുഹൈലി തുടങ്ങിയവരാണ് മറ്റു ടീം അംഗങ്ങള്‍.
കോവിഡ്-19 ന്റെ ആരംഭത്തില്‍, ഒമാന്‍ റിസര്‍ച്ച് കൗണ്‌സിലില്‍ റിസര്‍ച്ച് പ്രൊപ്പോസലുകള്‍ ക്ഷണിച്ചിരുന്നു. സമര്‍പ്പിക്കപ്പെട്ട റിസര്‍ച്ച് പ്രൊപ്പോസലുകളില്‍ നിന്ന് ആണ് ഈ നേട്ടം കൈവരിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്, ടെലി വിഡിയോകോണ്‍ഫെറെന്‍സിങ് എന്നീ സാങ്കേതിക വിദ്യകള്‍ സമന്യയിപ്പിച്ചു റോയല്‍ ഒമാന്‍ പോലീസ്ന്റ്‌റെ സാറ്റലൈറ്റ് ക്ലിനിക് കളില്‍ കോവിഡ് -19 ചികിത്സ എങ്ങനെ ഫലപ്രദമാക്കാം എന്ന വിഷയത്തില്‍ ആണ് ഗവേഷണം.
എറണാകുളം ജില്ലയിലെ. കോതമംഗലം കൊറ്റലില്‍ കുടുംബാംഗമാണ് ഡോക്ടര്‍ രഞ്ജി മാത്യു . കോട്ടയം ജില്ലയിലെപേരൂര്‍ പുലിപ്രത്തു കുടുംബാംഗമാണ് ഡോക്ടര്‍ ഷെറിമോന്‍ പി.സിയും ഭാര്യ ഡോ. വിനു ഷെറിമോനും.
Your comment?