
ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പാക്കേജിന്റെ നാലാംഘട്ട പ്രഖ്യാപനം വളര്‍ച്ച സാധ്യമാകുന്നതും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നതുമായ പുതിയ മേഖലകളിലെ ഘടനാപരിഷ്‌കാരങ്ങളെ കുറിച്ചുള്ളതാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍.
എട്ടു മേഖലകളില്‍ ഘടനാപരമായ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരും. ഉല്‍പാദനം, തൊഴില്‍ സാധ്യതകള്‍, നിക്ഷേപം തുടങ്ങിയവ വര്‍ധിക്കുന്നതിന് ഉതകുന്നതായിരിക്കും പരിഷ്‌കാരങ്ങള്‍. സംസ്ഥാനങ്ങളിലെ നിക്ഷേപ സാധ്യതകള്‍ക്കനുസരിച്ചുള്ള പട്ടിക തയ്യാറാക്കും. ഖനി, പ്രതിരോധം, പരിസ്ഥിതി, എയര്‍പോര്‍ട്ട്, ഉര്‍ജവിതരണ കമ്പനികള്‍, ബഹിരാകാശം, അണുശക്തി എന്നിവയാണ് എട്ട് മേഖലകള്‍.
പരിഷ്‌കരണത്തിലൂടെ കൂടുതല്‍ നിര്‍മാണം, കൂടുതല്‍ തൊഴില്‍, വിദേശ നിക്ഷേപം എന്നിവയാണ് ലക്ഷ്യമിടുന്നത്. ആഗോള വെല്ലുവിളി നേരിടാന് എല്ലാ മേഖലയിലും സ്വയംപര്യാപ്തത കൈവരിക്കുകയാണ് ഉദ്ദേശിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
പ്രധാന പ്രഖ്യാപനങ്ങള്‍
കല്‍ക്കരി മേഖല സ്വകാര്യവത്കരിക്കും. സര്‍ക്കാരിന്റെ നിയന്ത്രണം എടുത്തുകളയും.
വരുമാനം പങ്കുവെക്കല്‍ അടിസ്ഥാനത്തിലായിരിക്കും സ്വകാര്യമേഖലയെ അനുവദിക്കുന്നത്.
കല്‍ക്കരിയുടെ വില കുറയാനും ഇറക്കുമതി ഒഴിവാക്കുന്നതിനും ഇത് സഹായിക്കും.
കല്‍ക്കരി മേഖലയില്‍ പശ്ചാത്തല സൗകര്യവികസനത്തിനായി അമ്പതിനായിരം കോടി രൂപ നിക്ഷേപിക്കും.
മീഥൈല്‍ ഉല്‍പാദനത്തിലും സ്വകാര്യ മേഖലയെ അനുവദിക്കും.
Your comment?