
ന്യൂഡല്‍ഹി: ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേയും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയുടേയും ക്യാപ്റ്റന്‍സിയില്‍ സമാനതകളുണ്ടെന്ന് ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. രോഹിതിന്റെ ശാന്തസ്വഭാവവും ടീമംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമെല്ലാം ധോനിയെപ്പോലെയാണെന്ന് റെയ്‌ന പറയുന്നു.
‘രോഹിത് ബാറ്റു ചെയ്യാന്‍ ഇറങ്ങുമ്പോള്‍ മികച്ച സ്‌കോര്‍ നേടുമെന്ന് ഉറപ്പാണ്. ഈ ആത്മവിശ്വാസം തുടര്‍ന്ന് ബാറ്റുചെയ്യാന്‍ വരുന്ന താരങ്ങള്‍ക്കും ആത്മവിശ്വാസം നല്‍കും.’ റെയ്‌ന കൂട്ടിച്ചേര്‍ത്തു. സ്‌പോര്‍ട്‌സ് സ്‌ക്രീനിന്റെ യുട്യൂബ് പേജില്‍ സംസാരിക്കുകയായിരുന്നു റെയ്‌ന.
‘ഐ.പി.എല്ലില്‍ പുണെയും മുംബൈയും തമ്മിലുള്ള ഫൈനലില്‍ രോഹിതിന്റെ രണ്ടു മൂന്നു നീക്കങ്ങള്‍ കണ്ടിരുന്നു. സമ്മര്‍ദ്ദഘട്ടങ്ങളില്‍ രോഹിതിന്റെ തീരുമാനം വളരെ മികച്ചതായിരിക്കും. എന്താണ് ചെയ്യേണ്ടതെന്ന് രോഹിതിന് കൃത്യമായി അറിയാം. മറ്റുള്ളവരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുമെങ്കിലും അവസാന തീരുമാനം എന്താണെന്ന കാര്യത്തില്‍ രോഹിതിന് തീര്‍ച്ചയുണ്ടാകും. ക്യാപ്റ്റന്‍ എന്ന നിലയില്‍ രോഹിത് ഒരുപാട് വിജയങ്ങള്‍ നേടിയതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല.’ റെയ്‌ന വ്യക്തമാക്കുന്നു.
അതേസമയം ധോനി മറ്റാരേക്കാളും ഒരു പടി മുന്നേ കാര്യങ്ങള്‍ കാണുമെന്നും സ്റ്റാമ്പിന് പിന്നില്‍നിന്ന് ധോനി കാര്യങ്ങളെല്ലാം അനായാസം മനസിലാക്കുമെന്നും റെയ്‌ന ചൂണ്ടിക്കാട്ടുന്നു. പിച്ചില്‍ സ്വിങ്ങിന്റെ സ്വഭാവം മനസിലാക്കാനുള്ള കഴിവ് ദൈവം ധോനിക്ക് നല്‍കിയിട്ടുണ്ട്. അതുകൊണ്ടാണ് ധോനി മികച്ച ക്യാപ്റ്റനാകുന്നത്. റെയ്‌ന കൂട്ടിച്ചേര്‍ത്തു.
Your comment?