5:32 pm - Monday November 24, 4960

ഫുട്‌ബോള്‍ മാന്ത്രികന്‍: തിരുവല്ലാക്കാരുടെ സ്വന്തം ബാബുച്ചായന്‍ വിട പറഞ്ഞു

Editor

തിരുവല്ല : തിരുവല്ലയുടെ പേരും പ്രശസ്തിയും വാനോളമുയര്‍ത്തിയ ഫുട്‌ബോള്‍ മാന്ത്രികന്‍ … വി പി സത്യനൊപ്പം കേരളത്തിന്റെ ഗോള്‍ വലയത്തിന് മുമ്പില്‍ പ്രതിരോധം തീര്‍ത്ത കേരളം കണ്ട എക്കാലത്തെയും മികച്ച സ്റ്റോപ്പര്‍ ബാക്കുമാരില്‍ പ്രമുഖന്‍….പ്രായത്തിന്റെ അവശതകള്‍ക്കിടയിലും ഫുട്‌ബോളിനെ ജീവ വായുവാക്കിയ തിരുവല്ലാക്കാരുടെ സ്വന്തം ബാബുച്ചായന്‍ വിട പറഞ്ഞു. മുന്‍ സന്തോഷ് ട്രോഫി താരവും എസ് ബി ഐ ഉദ്യോഗസ്ഥനുമായ
കുളക്കാട് മാമ്പ്രക്കുഴിയില്‍ പ്രശാന്തിയില്‍ വര്‍ഗീസ്
മാത്യു ( ബാബു, 60) വാണ് വിട പറഞ്ഞത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കൊച്ചി അമൃത മെഡിക്കല്‍ കോളേജ് ആശുപതിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു അന്ത്യം. എസ് ബി ടി യുടെയും കേരള സര്‍വകലാശാലയുടെയും ഫുട്‌ബോള്‍ താരമായിരുന്നു. 1983 – 84ല്‍ കേരളസര്‍വകലാശാല ചാംപ്യന്‍മാരായ ചങ്ങനാശേരി എസ്ബികോളജ് ടീമില്‍ അംഗമായിരുന്നു. തുടര്‍ന്ന് സര്‍വകലാശാല
ടീമിലെത്തി.1987ല്‍ തൃശൂരില്‍ നടന്നസന്തോഷ് ട്രോഫിയിലടക്കം
കേരളത്തിനായി കളിച്ചു. ജോലിലഭിച്ച ശേഷം എസ് ബി ടി താരമായി
തുടര്‍ന്നു. ഈ 31ന് വിരമിക്കാനിരിക്കുകയായിരുന്നു അന്ത്യം. തിരുവല്ല എന്‍ ആര്‍ ഐ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ: തിരുവല്ല ഊരവേലില്‍ പടവുപുരയ്ക്കല്‍ ആനിഅന്നമ്മ വര്‍ഗീസ് (ഓഫിസര്‍,എസ്ബിഐ, പെരുന്ന). മക്കള്‍:ഷനോ സൂസന്‍ വര്‍ഗീസ്
(ക്വസ്തു് ഗ്ലോബല്‍, തിരുവനന്തപുരം), ഷബ ആന്‍ വര്‍ഗീസ്,ഷെല്‍ബി മാത്യു വര്‍ഗീസ്. മരുമക്കള്‍: മാറനാട് പെരുമ്പള്ളില്‍ കുര്യാക്കോസ് തോമസ് പണിക്കര്‍, മുത്തൂര്‍ കുഴിമലയില്‍ സിജു പൗലോസ് (നിപ്പോണ്‍
അസറ്റ് മാനേജ്‌മെന്റ്, തിരുവല്ല). സംസ്‌കാരം ഞായറാഴ്ച രാവിലെ 11 ന് പാലിയേക്കര െസെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഷോക്കേറ്റ ഏഴു വയസുകാരനായ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും മുത്തശ്ശിയും ഷോക്കേറ്റ് മരിച്ചു. ഏഴു വയസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മലയാളി നഴ്‌സ് മരിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ