5:32 pm - Saturday November 24, 1951

ഷോക്കേറ്റ ഏഴു വയസുകാരനായ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും മുത്തശ്ശിയും ഷോക്കേറ്റ് മരിച്ചു. ഏഴു വയസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Editor

ചെങ്ങന്നൂര്‍ : പൊട്ടിവീണ വൈദ്യൂത കമ്പിയില്‍ നിന്നും ഷോക്കേറ്റ ഏഴു വയസുകാരനായ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും മുത്തശ്ശിയും ഷോക്കേറ്റ് മരിച്ചു. ഏഴു വയസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ബുധനൂര്‍ കടമ്പൂര്‍ പടനശ്ശേരിയില്‍ തങ്കപ്പന്റെ ഭാര്യഓമന (65), ഓമനയുടെ മകന്‍ സജിയുടെ ഭാര്യ
മഞ്ചു 32 എന്നിവരാണ് മരിച്ചത്. മഞ്ചുവിന്റെ മകന്‍ സഞ്ജയ് ആണ് രക്ഷപെട്ടത്. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ ബുധനൂര്‍ കടമ്പൂര്‍ ജംഗ്ഷന് സമീപമായിരുന്നു സംഭവം. വീടിനോട് ചേര്‍ന് കടന്നു പോകുന്ന വൈദ്യുത െൈലനിലേക്ക് മരച്ചില്ല വീണതിനെ തുടര്‍ന്ന് പൊട്ടി വീണ കമ്പിയില്‍ അറിയാതെ കയറിപ്പിടിച്ച മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മഞ്ചുവിന് ഷോക്കേറ്റത്. ഷോക്കേറ്റ് പിടഞ്ഞ മഞ്ചുവിനെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നതിനിടെ ഓമനയ്ക്കും വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. അപകടത്തില്‍ നിന്നും സാരമായ പൊള്ളലുകളോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓമനയുടെയും മഞ്ചുവിന്റെയും മൃതേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

വീട്ടില്‍ തനിച്ചായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനി മേലാസകലം പൊള്ളലേറ്റ് മരിച്ച നിലയില്‍

ഫുട്‌ബോള്‍ മാന്ത്രികന്‍: തിരുവല്ലാക്കാരുടെ സ്വന്തം ബാബുച്ചായന്‍ വിട പറഞ്ഞു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ