വിദേശത്ത് നിന്ന് മടങ്ങാന്‍ കഴിയാത്ത് 10 പ്രവാസികള്‍ക്ക് വിമാനടിക്കറ്റ് എടുത്തു നല്‍കി യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ കമ്മറ്റി
പത്തനംതിട്ട: നാട്ടിലേക്ക് വരാന്‍ ടിക്കറ്റിന് പണമില്ലാതെ വിഷമിച്ചു നില്‍ക്കുന്ന 10 പ്രവാസികള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി ടിക്കറ്റ് എടുത്തു നല്‍കും. സംസ്ഥാന കമ്മറ്റിയുടെ കെയര്‍ വിങ്സ് പദ്ധതി പ്രകാരമാണ് ടിക്കറ്റ് നല്‍കുന്നതെന്ന് ജില്ലാ പ്രസിഡന്റ് എംജി കണ്ണന്‍ അറിയിച്ചു. ടിക്കറ്റിനുള്ള പണം ഇന്ന് വൈകിട്ട് കണ്ണന്‍ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന് കൈമാറും. നിര്‍ധനര്‍, രോഗികള്‍, ജോലി നഷ്ടമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് ടിക്കറ്റ് എടുത്തു നല്‍കുന്ന പദ്ധതിയാണ് യൂത്ത് കോണ്‍ഗ്രസ് ആവിഷ്‌കരിച്ചിട്ടുള്ളത്.ജില്ലയിലെ ഓരോ അസംബ്ലി കമ്മറ്റിയും ഓരോന്നു വീതം അഞ്ചും ശേഷിച്ച അഞ്ച് എണ്ണം സുമനസുകളില്‍ നിന്നും തുക കണ്ടെത്തിയാകും നല്‍കുക.
ജില്ലാക്കാരായ പ്രവാസികള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക എന്ന് എംജി കണ്ണന്‍ പറഞ്ഞു. ലോക്ഡൗണ്‍ കാലയളവിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. ഭക്ഷണവും പച്ചക്കറി-പലവ്യഞ്ജന കിറ്റുകളും വീടുകളില്‍ എത്തിച്ചു നല്‍കി. സൗജന്യമായി ആംബുലന്‍സ് സര്‍വീസും രക്ത പരിശോധനയും ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതിനിടെ ഇരുപതോളം പ്രവര്‍ത്തകര്‍ ഹോം ക്വാറന്റൈനില്‍ പോകേണ്ടതായും വന്നിരുന്നു.
Your comment?