ആശുപത്രിക്കിടക്കയില്‍ വിശ്രമിക്കവേ, ഋഷി കപൂറിനെ പരിചരിക്കുന്ന ഡോക്ടര്‍ ‘ദീവാന’യിലെ പ്രശസ്തമായ ആ ഗാനം അദ്ദേഹത്തെ പാടിക്കേള്‍പ്പിച്ചു: വീഡിയോ

ഋഷി കപൂര്‍, ഷാരൂഖ് ഖാന്‍, ദിവ്യ ഭാരതി, അമരീഷ് പുരി തുടങ്ങിയവര്‍ അഭിനയിച്ച 1992ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദീവാന. ബുധനാഴ്ച രാത്രി ആശുപത്രിക്കിടക്കയില്‍ വിശ്രമിക്കവേ, ഋഷി കപൂറിനെ പരിചരിക്കുന്ന ഡോക്ടര്‍ ‘ദീവാന’യിലെ പ്രശസ്തമായ ആ ഗാനം അദ്ദേഹത്തെ പാടിക്കേള്‍പ്പിച്ചിരുന്നു. പാട്ടു കഴിഞ്ഞപ്പോള്‍ അതീവ സന്തോഷത്തോടെ ഡോക്ടറുടെ നെറുകയില്‍ കൈവച്ച് അദ്ദേഹം ആശീര്‍വദിച്ചു. പുഞ്ചിരിച്ചുകൊണ്ട് പാട്ട് ആസ്വദിക്കുന്ന നടന്റെ ഈ വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.
കഠിനാധ്വാനവും ഭാഗ്യവും കൊണ്ടാണ് ജീവിതത്തില്‍ മുന്നേറാന്‍ സാധിക്കുകയെന്നും ചിലപ്പോഴൊക്കെ ഭാഗ്യം നമ്മെ തുണയ്ക്കുമെങ്കിലും കഠിനാധ്വാനം ചെയ്താല്‍ ജീവിതത്തില്‍ വലിയ നിലകളിലെത്തുമെന്നും അദ്ദേഹം ഡോക്ടറെ അനുഗ്രഹിച്ചുകൊണ്ട് പറയുന്നുണ്ട്.
ഋഷി കപൂറിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകീട്ട് നാലുമണിയോടെ നടന്നു. മുംബൈയിലെ ചന്ദന്‍വാടി ശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്. ഭാര്യ നീതു കപൂര്‍, മകനും നടനുമായ രണ്‍ബീര്‍ കപൂര്‍, സഹോദരി റിമാ ജെയ്ന്‍, മനോജ് ജെയ്ന്‍, രണ്‍ധീര്‍ കപൂര്‍, ആലിയ ഭട്ട്, സെയ്ഫ് അലി ഖാന്‍, കരീന കപൂര്‍, അഭിഷേക് ബച്ചന്‍, രാഹുല്‍ റാവേല്‍, തുടങ്ങിയവരും ബന്ധുക്കളുമടക്കം ഇരുപതോളം പേര്‍ അന്ത്യകര്‍മ്മങ്ങളില്‍ സംബന്ധിച്ചു. ഋഷി കപൂറിന്റെ മകള്‍ റിദ്ധിമ കപൂര്‍ പ്രത്യേക അനുമതികളോടെ സംസ്‌കാര ചടങ്ങില്‍ സംബന്ധിക്കാന്‍ ഡല്‍ഹിയില്‍ നിന്നെത്തിയിരുന്നു. കാറിലാണ് റിദ്ധിമ മുംബൈയിലെത്തിയത്.
https://www.facebook.com/Ranbirfeed/videos/675722283258606/?v=675722283258606
Your comment?