ഏപ്രിലില്‍ ഇര്‍ഫാന്‍ ഖാനും റിഷി കപൂറും. ജൂണില്‍ ബോളിവുഡിന് മറ്റൊരു നഷ്ടം കൂടി. സുശാന്ത് സിങ് രാജ്പുത്

Editor

മുംബൈ: ഏപ്രിലില്‍ ഇര്‍ഫാന്‍ ഖാനും റിഷി കപൂറും. ജൂണില്‍ ബോളിവുഡിന് മറ്റൊരു നഷ്ടം കൂടി. സുശാന്ത് സിങ് രാജ്പുത്. ഇര്‍ഫാനും, റിഷിയും രോഗാതുരരായാണ് മരിച്ചതെങ്കില്‍ സുശാന്ത് സ്വയം ജീവിതം വേണ്ടെന്നുവച്ചുവെന്ന വ്യത്യാസമുണ്ട്. മുംബൈയിലെ വസതിയില്‍ ജീവനൊടുക്കുമ്പോള്‍ ഈ ഭൂമിയില്‍ സുശാന്ത് വെറും 34 വര്‍ഷം മാത്രം. ബാന്ദ്രയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടതെന്ന് മുംബൈ പൊലീസ് അറിയിച്ചു. അദ്ദേഹം വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പതിവായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്ന ആളായിരുന്നില്ല.

സുശാന്തിന്റെ അവസാനത്തെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് അമ്മയ്ക്ക് വേണ്ടിയായിരുന്നു, അമ്മയുടെ ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് അദ്ദേഹം കുറിച്ചു: മങ്ങിയ ഭൂതകാലം കണ്ണീരില്‍ നിന്ന് നീരാവിയായി ഉയരുന്നു. അവസാനമില്ലാത്ത സ്വപ്നങ്ങള്‍ പുഞ്ചിരിയുടെ ഒരു അര്‍ദ്ധവൃത്തം വരയ്ക്കുന്നു. നശ്വരമായ ജീവിതം അതിന് രണ്ടിനും മധ്യേ. 2019 ഡിസംബര്‍ 27 നായിരുന്നു അവസാന പോസ്ററ്.

2019 ല്‍ തിയേറ്ററുകളില്‍ എത്തിയ ചിച്ചോറെയിരുന്നു അവസാന ചിത്രം. ശ്രദ്ധ കപൂറായിരുന്നു ആ ചിത്രത്തിലെ നായിക. ബോക്സ് ഓഫീസില്‍ വമ്പന്‍ ഹിറ്റായിരുന്നു. നടി റിയ ചക്രര്‍ത്തിയുമായി അടുപ്പത്തിലായിരുന്നു സുശാന്തെന്ന് ഗോസിപ്പുകളുണ്ടായിരുന്നു, ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പാപ്പരാസികള്‍ പുറത്തുവിടുകയും ചെയ്തു.

1986 ജനുവരി 21ന് ബിഹാറിലെ പാട്നയില്‍ ജനിച്ച സുശാന്തിന്റെ രംഗപ്രവേശം ടെലിവിഷന്‍ സീരിയലായ പവിത്ര രിസ്തയിലൂടെ. അവതാരകന്‍, നര്‍ത്തകന്‍ എന്നീ നിലയിലും പ്രശസ്തനാണ്. പിന്നീട് സിനിമകളിലേക്ക് വിജയകരമായ രംഗപ്രവേശം. 2012 ല്‍ കോയി പീച്ചേ ഹേ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക്. 2013ല്‍ പുറത്തിറങ്ങിയ കൈ പോ ചെ, അതേവര്‍ഷം പുറത്തിറങ്ങിയ ശുദ്ധ് ദേശീ റോമാന്‍സ് എന്നീ ചിത്രങ്ങളും ശ്രദ്ധേയമായി. തുടര്‍ന്ന് ചേതന്‍ ഭഗത്തിന്റെ ത്രീ മിസ്റ്റേക്സ് ഓഫ് ലൈഫ് എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് കപൂറിന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ കൈ പോ ചെ ആണ് ആദ്യ ചിത്രം. തുടര്‍ന്ന് അതേവര്‍ഷം പുറത്തിറങ്ങിയ ശുദ്ധ് ദേശീ റോമാന്‍സ് എന്ന ചിത്രം ഹിറ്റായി.പികെ, കേദാര്‍നാഥ് എല്ലാം ഹിറ്റുകള്‍. എന്നിരുന്നാലും ഇതുവരെയുള്ള സുശാന്തിന്റെ ഏറ്റവും വലിയ ഹിറ്റ് എം.എസ്.ധോണി, ദി അണ്‍ടോള്‍ഡ് സ്റ്റോറി തന്നെ. ഈ ചിത്രത്തിന് മികച്ച അഭിനേതാവിനുള്ള ഫിലിം ഫെയര്‍ അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. ഹോളിവുഡ് ഹിറ്റായ ദി ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാഴ്സിന്റെ ഔദ്യോഗിക റീമേക്കായ മുകേഷ് ഛബ്ര സംവിധാനം ചെയ്ത ദില്‍ ബേച്ചാരയിലും കണ്ടു ആ പ്രൊഫഷണലിസം.

ഈ മാസം 10 ന് സുശാന്ത് സിങ് രാജ്പുതിന്റെ മുന്‍ മാനേജര്‍ ദിഷ സലൈന്‍ ആത്മഹത്യ ചെയ്തിരുന്നു, മുംബൈയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയാണ് ദിഷ ജീവനൊടുക്കിയത്. ലാഡിലെ കെട്ടിടത്തിന്റെ 14ാം നിലയില്‍ നിന്നാണ് ചാടിമരിച്ചത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ല.

ദിഷ ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് പ്രതിശ്രുത വരന് ഒപ്പമായിരുന്നുവെന്ന് വാര്‍ത്തകളുണ്ട്. ദിഷയുടെ മാതാപിതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ദിഷയുടെ പ്രതിശ്രുത വരന്റെയും മൊഴി രേഖപ്പെടുത്തി.പിആര്‍ മേഖലയില്‍ പ്രവര്‍ത്തിച്ചു കരിയര്‍ തുടങ്ങിയ ദിഷ സെലിബ്രിറ്റി ടാലന്റ് മാനേജര്‍ രംഗത്ത് ശ്രദ്ധേയയായിരുന്നു. സുശാന്തിനെ കൂടാതെ റിയ ചക്രബര്‍തി, വരുണ്‍ ശര്‍മ തുടങ്ങിയവര്‍ക്കൊപ്പവും ദിഷ പ്രവര്‍ത്തിച്ചിരുന്നു. ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു എന്നാണ് സുശാന്തിന്റെ പ്രതികരണം. ദിഷയുടെ ആത്മഹത്യയും സുശാന്തിന്റെ മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ അറിയാനിരിക്കുന്നതേയുള്ളു.

ടെലിവിഷന്‍ സീരയലുകളില്‍ നിന്ന് ടിവി സീരിയലുകളിലേക്കുള്ള സുശാന്ത് സിങ് രജ്പുത്തിന്റെ കരിയര്‍യാത്ര പലര്‍ക്കും ഒരുപ്രചോദനമായിരുന്നു. വളരെ ചെറിയ കാലയളവില്‍ നടന്‍ 9 ചിത്രങ്ങളില്‍ വേഷമിട്ടു. എല്ലാം മികച്ച സംവിധായകര്‍ക്കൊപ്പം. ബോളിവുഡിലെ മുന്‍നിര നായകര്‍ക്കൊപ്പം അദ്ദേഹം സ്ഥാനം പിടിക്കുകയും ചെയ്തു. നിരവധി പ്രമുഖ താരങ്ങള്‍ സുശാന്തിന്റെ വേര്‍പാടില്‍ നടുക്കം രേഖപ്പെടുത്തി

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ആശുപത്രിക്കിടക്കയില്‍ വിശ്രമിക്കവേ, ഋഷി കപൂറിനെ പരിചരിക്കുന്ന ഡോക്ടര്‍ ‘ദീവാന’യിലെ പ്രശസ്തമായ ആ ഗാനം അദ്ദേഹത്തെ പാടിക്കേള്‍പ്പിച്ചു: വീഡിയോ

സുശാന്തിന്റെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെന്ന്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015