കോഴിക്കോട് : വൈദ്യുതി ചാര്‍ജ് ഈടാക്കുന്നത് സര്‍ക്കാര്‍ ഉപഭോക്താക്കളുടെ പോക്കറ്റടിക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നതെന്നു പ്രതിപക്ഷ ഉപനേതാവ് ഡോ. എം. കെ. മുനീര്‍. ബില്ലിടുന്ന ദിവസങ്ങള്‍ വര്‍ധിച്ചതാണ് ഉപഭോക്താക്കളെ കുടുക്കിയിട്ടുള്ളത്. സാധാരണഗതിയില്‍ 60 ദിവസത്തെ റീഡിംഗ് എടുക്കുന്നതിനു പകരം 10 ദിവസം കൂടി വൈകി റീഡിങ് എടുക്കുമ്പോള്‍ അധികം പത്ത് ദിവസത്തെ വൈദ്യുതി ഉപഭോഗം കൂടി കണക്കിലെടുത്തായിരിക്കും സ്ലാബ് തീരുമാനിക്കപ്പെടുക. ഇതുകാരണം ശരാശരി ഉപഭോഗം മാത്രം ഉള്ളവര്‍ പോലും റീഡിംഗ് വൈകിയ കാരണം കൊണ്ട് മാത്രം ഉയര്‍ന്ന സ്ലാബില്‍ ഉള്‍പ്പെട്ട അധികനിരക്ക് അടയ്‌ക്കേണ്ട അവസ്ഥയാണ് നിലവില്‍.
അതിനാല്‍ മൊത്തം മീറ്റര്‍ റീഡിംഗില്‍ നിന്നും ആദ്യത്തെ 60 ദിവസത്തെ ഉപഭോഗം ശരാശരി രീതി അനുസരിച്ച് വേര്‍തിരിച്ച് കണക്കാക്കി അതിനനുസരിച്ച് നിരക്കുകള്‍ പുനര്‍ നിര്‍ണയിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഡോ.എം കെ മുനീര്‍ ആവശ്യപ്പെട്ടു. അതോടൊപ്പം ലോക്ക് ഡൗണ്‍ സമയത്തെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ബില്ലടയ്ക്കാന്‍ സാവകാശം നല്‍കുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുന്ന നടപടികള്‍ നിര്‍ത്തി വയ്ക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണമെന്നും എം കെ മുനീര്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
Your comment?