കോവിഡ് കാലത്ത് കാര്യങ്ങള്‍ കൈവിടാതിരിക്കാന്‍ നമുക്ക് ജാഗ്രതയോടെ പ്രവര്‍ത്തിക്കാം; അവതരണ ശൈലി കൊണ്ട് ശ്രദ്ധേയമായി തൗഫീഖ് രാജന്റെയും, മധുശ്രീയുടെയും കോവിഡ് ബോധവത്കരണ വീഡിയോ
അടൂര്‍: സാമൂഹ്യ മാധ്യമങ്ങളില്‍ അവതരണ ശൈലി കൊണ്ട് ശ്രദ്ധേയമാവുകയാണ് രണ്ട് വിദ്യാര്‍ത്ഥികളുടെ കൊറോണ ബോധ വത്കരണ വീഡിയോ. 38 സെക്കന്റ് മാത്രം നീണ്ടു നില്‍ക്കുന്നതാണ് ഈ വീഡിയോ തൗഫീഖ് രാജന്‍ തിരുവനന്തപുരം ലോ അക്കാഡമി ലോ കോളേജിലെ വിദ്യാര്‍ത്ഥിയാണ്.എന്‍.എസ്.യു.ഐ മുന്‍ മാദ്ധ്യമ വിഭാഗം കോ-ഓര്‍ഡിനേറ്ററാണ്.കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷനില്‍ ഹൈബി ഈഡന്‍, ആന്റോ ആന്റണി എന്നിവര്‍ക്ക് വേണ്ടി ചെയ്ത ഇലക്ഷന്‍ വീഡിയോയിലൂടെയാണ് തൗഫീഖിന്റെ അവതരണ ശൈലി ശ്രദ്ധേയമാകുന്നത്.തുടര്‍ന്ന് നിരവധി വീഡിയോകള്‍ക്ക് അവതാരകനായി. അടൂര്‍ നഗരസഭാ മുന്‍ ചെയര്‍മാന്‍ ബാബു ദിവാകരനാണ് ഈ രംഗത്ത് തൗഫീഖിന്റെ വഴികാട്ടി.
അടൂര്‍ ഹോളി ഏയ്ഞ്ചല്‍സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മധുശ്രീ അവതരണ കലയേക്കാള്‍ അഭിനയ കലയിലാണ് മിഠുക്കന്‍. മധുശ്രീ നിരവധി ഷോട്ട് ഫിലിമുകളാണ് ഈ ലോക് ഡൗണ്‍ കാലത്ത് ചെയ്തത്.ഇവയെല്ലാം സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയും ചെയ്തു. മധുശ്രീയുടെ ഒരു വിഷു സിനിമ, കാനന ചോലയില്‍ ആടുമേക്കാന്‍ പാടെ മറനൊന്നും ചെയ്യരുത് എന്നിവ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.ബാബു ദിവാകരന്റെ മകനാണ് മധുശ്രീ
ഇരുവരുടെയും ഗുരുനാഥനായ ബാബു ദിവാകരന്‍ ചില്ലറ കാരനല്ല, അടൂര്‍ നഗരസഭാ മുന്‍ ചെയര്‍മാനാണ്. കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പടെയുള്ള നിരവധി പ്രമുഖ നേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നതും ഈ മുന്‍ നഗരസഭാ ചെയര്‍മാനാണ്. അവതരണകലയിലും, അഭിനയകലയിലും ഒരുപോലെ തിളങ്ങുന്ന ഈ പൊതു പ്രവര്‍ത്തകന്‍ കോവിഡ് കാലത്ത് ഒരുക്കിയ പ്രവാസി, അതിഥി എന്നീ വീഡിയോകള്‍ ശ്രദ്ധേയമായിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗജന്യമായ മാസ്‌ക്ക് നിര്‍മ്മിച്ചും, ലോക് ഡൗണ്‍ കാലത്തെ ചൂടില്‍ നമുക്ക് വേണ്ടി ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സംഭാരം നല്‍കിയും ബാബു ദിവാകരന്‍ മാതൃകയായിരുന്നു.
Your comment?