പതിനയ്യായിരം രൂപക്കും ഇരുപതനായിരം രൂപക്കും ജോലി ചെയ്യുന്ന രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന സാധാരണക്കാരുടെ കയ്യില്‍ നിന്ന് എന്തിനാണ് ഇങ്ങനെ പണം പിടിച്ചു വാങ്ങുന്നത്. ഇത് ദ്രോഹമാണ്. അതു കൊണ്ട് സാലറി ചലഞ്ചല്ല, ഇത് സാലറി റിവഞ്ചാണ് ; അഡ്വ.വീണഎസ്.നായര്‍
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.വീണ എസ്.നായരുടെ ‘സാലറി ചലഞ്ച് ‘ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ഇതൊരു അന്താരാഷ്ട്ര കോണ്‍സെപ്റ്റാണ്. പ്രകൃതി ദുരന്തം പോലെ നാട് വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സ്വമേ ദയാ ഒരു ദിവസത്തെയോ, ഒരു മാസത്തെയോ ശമ്പളം നല്‍കുന്നതാണ് സാലറി ചലഞ്ച്.പ്രളയകാലത്ത് സര്‍ക്കാരിന് ഗവ: ജോലിക്കാരും, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരും ശമ്പളം സാലറി ചലഞ്ചിന്റെ ഭാഗമായി നല്‍കിയിരുന്നു.കഴിഞ്ഞ പ്രളയകാലത്ത് 1021 കോടിഈ വകയിലും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ 4260 കോടി രൂപയും ലഭിച്ചു.മാര്‍ച്ച് 31 വരെയുള്ള കണക്കു പ്രകാരം 2138 കോടി ഈ വകയില്‍ സര്‍ക്കാരിന്റെ കൈവശമുണ്ട്.പ്രളയത്തിന്റെ പ്രാഥമിക സഹായമായ 10000 രൂപ പോലും ലഭിക്കാത്ത ആളുകളുമുണ്ട്.
കോവിഡ് കാലത്ത് ലോകം മുഴുവന്‍ മെഡിക്കല്‍ എമര്‍ജന്‍സി അഭിമുഖീകരിക്കുമ്പോള്‍ കേരള സര്‍ക്കാര്‍ സാലറി ചലഞ്ചുമായി വരുന്നത് മലയാളികള്‍ക്ക് നാണക്കേടാണ്.അന്താരാഷ്ട്ര സമൂഹം നമ്മള്‍ മണ്ടന്‍മാരാണ് എന്ന് വിധി എഴുതും.കാരണം ഇതൊരു പ്രകൃതി ദുരന്തമല്ല. കൊറോണ അനുബന്ധ ചെലവുകള്‍ക്ക് 400 കോടിയാണ് വേണ്ടത്, എന്നാല്‍ ഇപ്പോള്‍ 2138 കോടി രൂപ കൈവശം ഉണ്ട്. സാലറി ചലഞ്ചിലൂടെ പ്രതീക്ഷിക്കുന്ന വരുമാനം 2000 കോടി രൂപയാണ്. എന്തിനാണ് ഇങ്ങനെ സാലറി പിടിച്ചു വാങ്ങുന്നത്. ഇത് സാലറി ചലഞ്ചല്ല, സാലറി റിവഞ്ചാണ്.ധനമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പ്രസ്താവനയില്‍ നിന്ന് സാലറി സ്വമേദയാ നല്‍കിയില്ലെങ്കില്‍ പിടിച്ചു വാങ്ങുമെന്നാണ് പറയുന്നത്. എന്തിനാണ് ഇത്രയും പണം. ഈ ദുരന്ത സമയത്ത് 1.45 കോടി രൂപക്ക് ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കുന്നു.
പ്രളയ കാലത്ത് പിരിഞ്ഞ് കിട്ടിയ തുക ശരിയായി വിനിയോഗിച്ചില്ല. ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന നഴ്‌സുമാരെ പോലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ സഹായം നല്‍കണം. മലയാളികള്‍ വളരെ സന്തോഷത്തോടു കൂടി ഈ തീരുമാനത്തെ സ്വീകരിക്കും.മന്ത്രിമാര്‍ക്കും ഐ.എ.എസ് – ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കും സാലറി ചലഞ്ച് പ്രശ്‌നമാവില്ല. എന്നാല്‍ പതിനയ്യായിരം രൂപക്കും ഇരുപതനായിരം രൂപക്കും ജോലി ചെയ്യുന്ന രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന സാധാരണക്കാരുടെ കയ്യില്‍ നിന്ന് എന്തിനാണ് ഇങ്ങനെ പണം പിടിച്ചു വാങ്ങുന്നത്. ഇത് ദ്രോഹമാണ്. അതു കൊണ്ട് സാലറി ചലഞ്ചല്ല, ഇത് സാലറി റിവഞ്ചാണ് , അഡ്വ.വീണ എസ്.നായര്‍ പറയുന്നു.
Your comment?