തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 7 പേര്‍ക്കു കൂടി കോവിഡ് കണ്ടെത്തി. കണ്ണൂര്‍ (4), കോഴിക്കോട് (2), കാസര്‍കോട് (1) ജില്ലകളിലാണിത്. കണ്ണൂരിലെ 3 പേരും കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ ഓരോരുത്തരും ദുബായില്‍നിന്നെത്തിയവരാണ്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ഓരോരുത്തര്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായി.
27 പേര്‍ കൂടി രോഗമുക്തരായി. കാസര്‍കോട് ( 24), എറണാകുളം (1), മലപ്പുറം (1), കണ്ണൂര്‍ (1) ജില്ലകളിലാണിത്. സംസ്ഥാനത്ത് മൊത്തം രോഗബാധിതര്‍ 394; ഇതില്‍ 245 പേര്‍ രോഗമുക്തരായി. എറണാകുളം ജില്ലയില്‍ വിമാനത്താവള ഡ്യൂട്ടിയില്‍ ഉണ്ടായിരിക്കെ രോഗം ബാധിച്ചു ചികിത്സയിലായിരുന്ന ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സന്തോഷ് കുമാര്‍, കെ.കെ.അനീഷ് എന്നിവര്‍ ആശുപത്രി വിട്ടു.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in KERALAM
Your comment?