5:32 pm - Wednesday November 23, 3127

20 മുതല്‍ ഒറ്റ, ഇരട്ട അക്ക നമ്പര്‍ വാഹനം നിരത്തിലിറക്കാന്‍ ക്രമീകരണം

Editor

തിരുവനന്തപുരം: ഏപ്രില്‍ 20 മുതല്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കുന്നതിന് പ്രത്യേകം ക്രമീകരണം ഏര്‍പെടുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടവിട്ട ദിവസങ്ങളില്‍ വാഹനങ്ങള്‍ ഓടിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തും. ഒറ്റ, ഇരട്ട അക്ക നമ്പര്‍ വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഓടാന്‍ അനുവദിക്കുന്ന രീതിയിലാണ് ഇളവുകള്‍. സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്ക് ഇളവ് നല്‍കും.

നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ അടക്കം കേടുവരാതിരിക്കാന്‍ ഇടയ്ക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതിന് ആഴ്ചയില്‍ ഒരു ദിവസം അനുമതി നല്‍കും. യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്കും പ്രൈവറ്റ് ബസ്, വാഹന വില്‍പനക്കാരുടെ വാഹനങ്ങള്‍ എന്നിവര്‍ക്ക് ഈ അവസരം ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും.

ഹോട്‌സ്‌പോട്ടുകള്‍ അല്ലാത്ത സ്ഥലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം. എന്നാല്‍ തൊഴിലാളികളുടെ ആരോഗ്യ പരിശോധന നിര്‍ബന്ധമാണ്. തൊഴിലുടമയ്ക്കായിരിക്കും ഇതിന്റെ ചുമതല. വ്യവസായ മേഖലയില്‍ കഴിയുന്നത്ര പ്രവര്‍ത്തനം ആരംഭിക്കും. കേന്ദ്രമാനദണ്ഡങ്ങള്‍ ഇതിനും ബാധകമാണ്. പ്രത്യേക പ്രവേശന കവാടം വേണം. ജീവനക്കാര്‍ക്കു വാഹന സൗകര്യവും ഏര്‍പെടുത്തണം.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കേരളത്തില്‍ ഇന്ന് ഒരാള്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്നലെ 7 പേര്‍ക്കു കൂടി കോവിഡ് കണ്ടെത്തി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ