സംസ്ഥാനത്ത് ശനിയാഴ്ച പത്തുപേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

Editor

തിരുവനന്തപുരം:സംസ്ഥാനത്ത് ശനിയാഴ്ച പത്തുപേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂരില്‍ ഏഴുപേര്‍ക്കും കാസര്‍കോട്ട് രണ്ടുപേര്‍ക്കും കോഴിക്കോട്ട് ഒരാള്‍ക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

ഇവരില്‍ മൂന്നുപേര്‍ വിദേശത്തുനിന്നു വന്നവരാണ്. ഏഴുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്.ഇന്ന് 19 പേരുടെ പരിശോധനാഫലം നെഗറ്റീവായി. കാസര്‍കോട്ട് ഒമ്പതുപേര്‍ക്കും പാലക്കാട്ട് നാലുപേര്‍ക്കും തിരുവനന്തപുരത്ത് മൂന്നുപേര്‍ക്കും ഇടുക്കിയില്‍ രണ്ടുപേര്‍ക്കും തൃശ്ശൂരില്‍ ഒരാള്‍ക്കുമാണ് ഫലം നെഗറ്റീവായത്.

സംസ്ഥാനത്ത് ഇതുവരെ 373 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 228 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് 1,23,490 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 1,22,676 പേര്‍ വീടുകളിലാണുള്ളത്. 814 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തില്‍ കഴിയുന്നു. 201 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 14,163 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 12,818 സാമ്പിളുകള്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കോവിഡ്: ഡോ. ബോബി ചെമ്മണൂര്‍ ഇഗ്ലൂ ലിവിങ് സ്‌പേസുകള്‍ സര്‍ക്കാരിന് കൈമാറി

സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് രണ്ടുപേര്‍ക്ക്

Your comment?
Leave a Reply