കോവിഡ്: ഡോ. ബോബി ചെമ്മണൂര്‍ ഇഗ്ലൂ ലിവിങ് സ്‌പേസുകള്‍ സര്‍ക്കാരിന് കൈമാറി

Editor

കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്കായി ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് നിര്‍മിച്ച ഇഗ്ലൂ പോര്‍ട്ടബിള്‍ ലിവിങ് സ്‌പേസുകള്‍ സൗജന്യമായി ആരോഗ്യ വകുപ്പിന് കൈമാറി. 2 കോടി രൂപ ചെലവ് വരുന്ന 200 യൂണിറ്റുകളാണ് ഇത്തരത്തില്‍ സൗജന്യമായി നല്‍കുന്നത്. ഡോ ബോബി ചെമ്മണൂര്‍ തൃശൂര്‍ ഡി. എം. ഒ. ഡോ. കെ. ജെ. റീനയ്ക്ക് ഇഗ്ലൂ ലിവിങ് സ്‌പേസുകള്‍ കൈമാറി . W H O ഗൈഡ് ലൈന്‍സ് പ്രകാരം, ബ്ലോവര്‍ ഉപയോഗിച്ച് നെഗറ്റീവ് പ്ര·ര്‍ ക്രിയേറ്റ് ചെയ്യുന്ന ക്രോസ്സ് വെന്റിലേ?·ന്‍ സിസ്റ്റം ഉള്ളതാണ് ഇഗ്ലൂ ഐസൊലേ·ന്‍ ലിവിങ് സ്‌പേസ്. കൂടാതെ, അണുക്കളെ കൊല്ലുന്ന യു വി ലാംപ്, ഹെപ്പ ഫില്‍റ്റര്‍ സിസ്റ്റം, ബയോ ടോയ്‌ലറ്റ്, എ സി യിലും ഡി സി യിലും പ്രവര്‍ത്തിക്കുന്ന എയര്‍ കണ്ടീ?·ണര്‍ എന്നീ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ള ഇഗ്ലൂ ലിവിങ് സ്‌പേസ്, ഇന്ത്യയില്‍ തന്നെ ആദ്യത്തേതാണ്.
ഇതുകൂടാതെ, സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ബോബിഹെലിടാക്‌സിയുടെ സൗജന്യസേവനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സന്നദ്ധപ്രവര്‍ത്തകരെ ആവശ്യമുണ്ടെന്ന് മു?്യമന്ത്രി വഴി അറിഞ്ഞതിനെതുടര്‍ന്ന് ബോബി ചെമ്മണൂര്‍ ഗ്രൂപ്പിലെ 2 ലക്?·ം പേര്‍ അടങ്ങുന്ന ഒരു കര്‍മ്മസേനയെ സന്നദ്ധമാക്കിയിട്ടുണ്ട്. കൂടാതെ ബോബി ഫാന്‍സ് ബ്ലഡ് ഡോണേഴ്‌സ് ബാങ്കിലുള്ള ഏതാനും പേരെയും ഈ സന്നദ്ധ സേനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
വിരസത മാറ്റാനും, പുറത്തുപോയി രോഗം പടരാതിരിക്കാനും, മാത്രമല്ല വീട്ടില്‍ ഇരുന്നു 5 ലക്?·ം രൂപ വരെ സമ്പാദിക്കാന്‍ സാധിക്കുന്നതുമായ ഓണ്‍ലൈന്‍ സ്‌പോര്‍ട്‌സ് & ഗെയിംസ് ആയ boby11.com ബോബിയും മറഡോണയും ചേര്‍ന്ന് ആരംഭിച്ചിട്ടുണ്ട്.
345000 അഫിലിയേറ്റ്‌സ് ഉള്ള ബോബി ചെമ്മണൂര്‍ ഗ്രൂപ്പിന്റെ phygicart.com എന്ന ഇ കോമേഴ്‌സ് & ഡയറക്റ്റ് സെല്ലിങ് കമ്പനിയും സപ്ലൈകോയും ചേര്‍ന്ന് ഓണ്‍ലൈന്‍ വഴി കേരളത്തിലുടനീളം വീടുകളില്‍ അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ വേണ്ടിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.
ഇത്രയും കാര്യങ്ങള്‍ ആണ് ഈ കൊറോണ കാലത്ത് ജീവകാരുണ്യ പ്രവര്‍ത്തങ്ങളുടെ ഭാഗമായി ഡോ. ബോബി ചെമ്മണൂര്‍ ചെയ്തുവരുന്നത്.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

സംസ്ഥാനത്ത് വ്യാഴാഴ്ച 12 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ശനിയാഴ്ച പത്തുപേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015