
‘രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ’ എന്ന സന്ദേശവുമായി ഡോ ബോബി ചെമ്മണൂര്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 812 കിലോമീറ്റര്‍ ഓടി ജനങ്ങളില്‍ രക്തദാനത്തിനെപറ്റിയുള്ള അവബോധം സൃഷ്ടിച്ചതിന്റെ ഭാഗമായി രൂപം കൊണ്ട ബോബി ഫാന്‍സ് ബ്ലഡ് ഡോണേഴ്‌സ് ബാങ്കിലെ രക്തദാതാക്കള്‍ ഈയവസരത്തില്‍ രക്തദാനത്തിനു തയ്യാറാണെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. രക്തദാതാക്കളെ ആവശ്യമുണ്ടെന്നു മുഖ്യമന്ത്രി കേരളസമൂഹത്തോട് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് ബോബി ഫാന്‍സ് മുന്നോട്ട് വന്നിട്ടുള്ളത്. കേരളത്തിലെ 9 ജില്ലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് വഴി ദാതാക്കള്‍ അവശ്യഘട്ടങ്ങളില്‍ രക്തം നല്‍കി വരുന്നുണ്ട്
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in KERALAM
Your comment?