
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച ഒമ്പതു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കാസര്‍കോട്ട് നാലുപേര്‍ക്കും കണ്ണൂരില്‍ മൂന്നുപേര്‍ക്കും കൊല്ലം, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാലുപേര്‍ വിദേശത്തുനിന്നു വന്നവരാണ്. രണ്ടുപേര്‍ നിസാമുദ്ദീനില്‍നിന്നു വന്നവരും മൂന്നുപേര്‍ക്ക് സമ്പര്‍ക്കം മൂലവുമാണ് രോഗം ബാധിച്ചത്.
12പേര്‍ക്ക് ഇന്ന് പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. കണ്ണൂര്‍-5, എറണാകുളം-4, തിരുവനന്തപുരം-1, ആലപ്പുഴ-1, കാസര്‍കോട്-1 എന്നിങ്ങനെയാണിത്. 336 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളത്. 263 പേര്‍ ചികിത്സയിലാണ്.
സംസ്ഥാനത്ത് 1,46,686 പേരാണ് നിരീക്ഷണത്തിലുള്ളത്. 1,45,934 പേര്‍ വീടുകളിലും 752 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 131 പേരെ ഇന്നുമാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11,231 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 10250 എണ്ണത്തിന് രോഗബാധയില്ലെന്ന് ഉറപ്പാക്കി. ലോക്ക്ഡൗണ്‍ കാലത്തിനു ശേഷമുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച വിദഗ്ധ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം ലഭിച്ചിരുന്നു. ഇത് കേന്ദ്രസര്‍ക്കാരിന് അയച്ചു കൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Your comment?