‘ കൊറോണകാലത്തെ കേരളാ പോലീസ് ‘കാണാം… സോഷ്യല്‍ മീഡിയയില്‍ വൈറലായ കിടിലം ഫിറോസിന്റെ തകര്‍പ്പന്‍ വീഡിയോ
കളമശ്ശേരിയുടെന്നല്ല ഞാനെന്തോ സംഭവം എന്ന് വിചാരിക്കുന്നവര്‍ക്ക് മുമ്പില്‍ തകര്‍ന്നു വീഴുന്നതല്ല കേരളാ പോലീസ്.ഒരു വലിയ സല്യൂട്ടോടെ അവര്‍ക്കായി കുറച്ച് സമയം മാറ്റിവെക്കാം
എനിക്കും നിങ്ങള്‍ക്കും വേണ്ടി കേരളാ പോലീസ് ഇന്ന് തെരുവിലാണ്. ആദ്യം മാന്യമായ ശൈലിയിലും പിന്നീട് അല്‍പ്പം വിരട്ടിയും രോഗം വരാതിരിക്കാന്‍ വേണ്ടി പരിശ്രമിക്കുകയാണ്.’ അഭിമാനത്തോടെ, ഹൃദയം പൊട്ടുന്ന സ്‌നേഹം തോന്നിപോകുന്ന വിഭാഗമായി കൊറോണ കാലത്തെ കേരളാ പോലീസ് മാറിയിരിക്കുകയാണ്.
ഭക്ഷണമില്ലാത്തവര്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കാനും, നിയന്ത്രണം ലംഘിച്ച് കറങ്ങാനാക പുറത്തിറങ്ങുന്നവര്‍ക്ക് ലാത്തിവെച്ച് ഒരെണ്ണം കൊടുക്കാനുമൊക്കെയായി കേരളാ പോലീസ് നമുക്ക് മുന്നിലുണ്ട്. മ്യൂസിയത്തില്‍ നടക്കാനിറങ്ങിയ വിവിഐപി യോട് ഇങ്ങനെ ചെയ്യരുത് എന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞപ്പോള്‍ നിന്റെ മുഖ്യമന്ത്രിയോട് പോയി പറ, ഞാനാരാണെന്ന് അദ്ദേഹത്തിനറിയാം എന്നായിരുന്നു മറുപടി .തുടര്‍ന്ന് പോലീസുകാരന്റെ മാസ് മറുപടി ”സാര്‍ ആരാണെങ്കിലും അല്ലെങ്കിലും അത് കൊറോണക്കറിയില്ല, അവസാനം രോഗം വന്നിട്ട് മുഖ്യമന്ത്രിയോട് പോയി പറയാന്‍ പറഞ്ഞാല്‍ നടക്കില്ല എന്നായിരുന്നു. ഓരോ പോലീസുകാരനും കഷ്ടപ്പെടുന്നത് കാണുമ്പോള്‍ ഓരോ മലയാളിക്കും ഇടനെഞ്ചില്‍ അവരടു ള്ള സ്‌നേഹം കൂടി വരികയാണ്.
ഭക്ഷണം ഇല്ലാത്തവര്‍ക്ക് ഭക്ഷണം എത്തിച്ചും, കേറി കിടക്കാന്‍ ഇടം ഇല്ലാത്തവര്‍ക്ക് അതിനുള്ള സംവിധാനം ഒരുക്കിയും ഊണും ഉറക്കവുമില്ലാതെ അവര്‍ ജോലിയിലാണ്.പരാതിയും പരിഭവവും ഇല്ലാതെ അവര്‍ പണിയെടുത്തു കൊണ്ടേ ഇരിക്കുകയാണ്.ഓരോ പോലീസുകാരനെയും ഓര്‍ത്ത് മലയാളിക്ക് അഭിമാനമുണ്ട്.നിങ്ങള്‍ ഓരോരുത്തരും ഞങ്ങളുടെ ഇടനെഞ്ചിലുണ്ട്.നിങ്ങള്‍ക്ക് ഒരു സല്യൂട്ട്. കിടിലം ഫിറോസിന്റെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
Your comment?