
ന്യൂഡല്‍ഹി: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ തീരുമാനം നടപ്പാകും. ഇന്ന് അര്‍ധരാത്രി മുതല്‍ 21 ദിവസത്തേക്കാണ് ലോക്ക് ഡൗണ്‍ നടപ്പാക്കുക. കോവിഡ് 19നെ നേരിടാന്‍ 15,000 കോടിയുടെ പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തീരുമാനം നടപ്പാകും. വിവിധ സംസ്ഥാനങ്ങളിലെ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ആളുകള്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി രാജ്യം മുഴുവന്‍ കര്‍ഫ്യു നടപ്പാക്കിയതായി അറിയിച്ചത്.
ഇന്ന് രാത്രി 12 മണി മുതല്‍ ഒരാളും വീടിന് പുറത്തേക്ക് പോവരുത്. ദേശീയ വ്യാപകമായ കര്‍ഫ്യൂ ആണ് രാജ്യത്ത് നടപ്പിലാക്കാന്‍ പോവുന്നത്.രാജ്യത്തെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു തീരുമാനം സ്വീകരിക്കേണ്ടി വന്നത്.
ഈ നിമിഷം നിങ്ങള്‍ എവിടെയാണോ അവിടെ തന്നെ നിങ്ങള്‍ തുടരുക. പ്രധാനമന്ത്രി എന്ന നിലയിലല്ല, നിങ്ങളുടെ കുടുംബത്തിലുള്ള ഒരാള്‍ എന്ന നിലയ്ക്കാണ് ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നത്. നിങ്ങളുടെ ഒരു ചുവട് പോലും കൊറോണയ്ക്ക് വഴിയൊരുക്കിയേക്കാം.
സാമൂഹിക ഉത്തരവാദിത്തമാണ് ഈ സാഹചര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. കൊറോണയുടെ വ്യാപനം എത്രത്തോളം നിയന്ത്രിക്കാനാവുമെന്ന് മാത്രമാണ് നമുക്ക് ഇനി നോക്കാനുള്ളത്. ഓരോ ചുവടും ശ്രദ്ധിച്ചുവേണം ഇനി നമ്മള്‍ നീങ്ങേണ്ടത്.
കഴിഞ്ഞ വ്യാഴാഴ്ച മോദി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴായിരുന്നു രോഗവ്യാപനത്തെ തടയുന്നതിനുള്ള നിയന്ത്രണങ്ങളുടെ മുന്നോടിയായി ഞായറാഴ്ച ജനത കര്‍ഫ്യു ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. രാജ്യവ്യാപകമായി ഇതിന് വലിയ സ്വീകരണം ലഭിച്ചിരുന്നു.
Your comment?