മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി; ഏത് എ.ടി.എമ്മില്‍നിന്നും പണം പിന്‍വലിക്കാം

Editor

ന്യൂഡല്‍ഹി: സമ്പദ്ഘടനയില്‍ കൊറോണ ഏല്‍പ്പിച്ച ആഘാതത്തെ അതിജീവിക്കാന്‍ സാമ്പത്തിക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആദായനികുതി റിട്ടേണ്‍ ഫയല്‍ചെയ്യാനുള്ള സമയപരിധി നീട്ടിനല്‍കുന്നത് ഉള്‍പ്പെടെ നിരവധി ഇളവുകള്‍ മന്ത്രി പ്രഖ്യാപിച്ചു.

അടുത്ത മൂന്നുമാസത്തേക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഏതു ബാങ്കിന്റെ എ.ടി.എമ്മില്‍നിന്നും പണം പിന്‍വലിക്കാം. അധികചാര്‍ജ് ഈടാക്കുകയില്ല.

സേവിങ്സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി.
2018-19ലെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തിയതി 2020 ജൂണ്‍ 30 ആക്കി. വൈകി അടയ്ക്കുമ്പോഴുള്ള പിഴപ്പലിശ 12 ശതമാനത്തില്‍നിന്ന് 9 ശതമാനമാക്കി.
മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ജി.എസ്.ടി. റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള തിയതി ജൂണ്‍ 30 വരെയാക്കി.
ആധാറും പാനുമായി ബന്ധിപ്പിക്കാനുള്ള ലിങ്കിങ് തീയതി ജൂണ്‍ 30 വരെ നീട്ടി.
കയറ്റുമതി-ഇറക്കുമതി മേഖലയെ സഹായിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കസ്റ്റംസ് ക്ലിയറന്‍സ് അവശ്യ സേവനമാക്കി. ജൂണ്‍ 30 വരെ കസ്റ്റംസ് ക്ലിയറന്‍സ് ആഴ്ചയിലെ ഏഴുദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കും.
കമ്പനികളുടെ ബോര്‍ഡ് മീറ്റിങ്ങുകള്‍ കൂടാനുള്ള സമയപരിധി അറുപതുദിവസമാക്കി.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും

കൊറോണ : രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015