
മസ്‌കത്ത്: ഒമാനില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 55 ആയി ഉയര്‍ന്നു. മൂന്നു പേര്‍ക്ക് കൂടി ഞായറാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. 17 പേര്‍ക്ക് ഇതിനോടകം രോഗം ഭേദപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, പ്രവാസി തൊഴിലാളികള്‍ക്ക് പുറത്തിറങ്ങുന്നതിന് മാന്‍പവര്‍ മന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തി. ജോലി സമയം കഴിഞ്ഞാല്‍ പ്രവാസികള്‍ വീട്ടില്‍ തന്നെ കഴിയണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. സാമൂഹിക ഒത്തുചേരല്‍ ഒഴിവാക്കണം. വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും വീട്ടില്‍ തന്നെ തുടരണം.
തങ്ങളുടെ പ്രവാസി തൊഴിലാളികളെ വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും ജോലി സമയം കഴിഞ്ഞ് വീട്ടില്‍ തന്നെ തുടരാന്‍ സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളും നിര്‍ദേശം നല്‍കണം. ഇത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മന്ത്രാലയം കൈമാറി.
MOH Statement No, 25 announces registration of 3 new cases of #Covid_19 in the #Sultanate and 17 cases have recovered. pic.twitter.com/In4TOXdcJ7
— وزارة الصحة – سلطنة عُمان (@OmaniMOH) March 22, 2020
Your comment?