സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ നിയന്ത്രണം, അഞ്ച് പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ രോഗം സ്ഥിരീകരിച്ച ഒമ്പത് ജില്ലകളില്‍ കടുത്ത നിയന്ത്രണം. തിരുവനന്തപുരം, പത്തനംതിട്ട, കാസര്‍കോട്, കണ്ണൂര്‍, എറണാകുളം,കോട്ടയം, മലപ്പുറം, തൃശൂര്‍, എന്നീ ജില്ലകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാസര്‍കോട് പൂര്‍ണമായും അടച്ചിടും. അവശ്യ സര്‍വീസുകള്‍ക്ക് മുടക്കമുണ്ടാവില്ല. ഭക്ഷ്യ ലഭ്യത ഉറപ്പാക്കും. ആള്‍ക്കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി. അതേസമയം, കേരളത്തില്‍ അഞ്ച് പുതിയ കൊറോണ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. കാസര്‍കോടാണ് കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ചത്.
Your comment?