
തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കാറിടിച്ച് മരിച്ച കേസില്‍ സസ്പെന്‍ഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് സര്‍വീസില്‍ തിരിച്ചെത്തി. ആരോഗ്യവകുപ്പിലാണ് പുതിയ നിയമനം. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചുമതലയാണ് ശ്രീറാം വെങ്കിട്ടരാമന് നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉടന്‍ ഉത്തരവിറക്കും.
സസ്പെന്‍ഷന്‍ കാലാവധി സംസ്ഥാന സര്‍ക്കാര്‍ നീട്ടിയതിനെ തുടര്‍ന്ന് ശ്രീറാം അഡിമിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. സര്‍വീസിലേക്ക് തിരിച്ചെടുക്കണമെന്ന് ഐ.എ.എസുകാരും വലിയ സമ്മര്‍ദ്ദമാണ് സര്‍ക്കാരില്‍ ചെലുത്തിയിരുന്നത്.കഴിഞ്ഞ വര്‍ഷം ആഗസ്ത് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ടത്. മദ്യപിച്ച് അമിത വേഗത്തില്‍ വാഹനം ഓടിച്ചതാണ് അപകട കാരണം. കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഒന്നാം പ്രതിയും, സുഹൃത്ത് വഫ ഫിറോസ് രണ്ടാം പ്രതിയുമാണ്.
Your comment?