
മസ്‌കത്ത്: മസ്‌കത്തില്‍ നിന്നു ദുബായിലേക്കുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചതായി മുവസലാത്ത്. കൊറോണ നിയന്ത്രണ നടപടികള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന പരമോന്നത സമിതിയുടെ നിര്‍ദേശപ്രകാരമാണിത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ സര്‍വീസ് ഉണ്ടാകില്ല.
മലയാളികളടക്കം ഒട്ടേറെ പേര്‍ ആശ്രയിച്ചിരുന്ന സര്‍വീസ് ആണിത്. ഒമാനിലെയും ദുബായിലെയും പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചായിരുന്നു സര്‍വീസ്. മസ്‌കത്തില്‍ നിന്നുള്ള ബസ് ഷിനാസില്‍ യാത്ര അവസാനിപ്പിച്ച് മടങ്ങും.
ബസുകള്‍ സര്‍വീസ് തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും അണുവിമുക്തമാക്കാനും നിര്‍ദേശം നല്‍കി. സീറ്റുകളടക്കം തുടച്ചു വൃത്തിയാക്കും.
എല്ലാ ബസുകളിലും ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉണ്ടാകും. തിരക്ക് ഒഴിവാക്കാന്‍ നിന്നു യാത്രചെയ്യാന്‍ അനുവദിക്കില്ല. ബസില്‍ കയറും മുന്‍പ് യാത്രക്കാരുടെ ശരീര ഊഷ്മാവ് പരിശോധിക്കുകയും ചെയ്യും.
Your comment?