കൊറോണ: സാമൂഹികമാധ്യമങ്ങളിലെ വ്യാജ സന്ദേശങ്ങള്‍ അരിച്ചുപെറുക്കി എന്‍ജി.വിദ്യാര്‍ഥികള്‍

Editor

പത്തനംതിട്ട:നാട് ദുരന്തഭീഷണി നേരിട്ടപ്പോഴെല്ലാം ജില്ലാ ഭരണകൂടത്തിന് കൈത്താങ്ങായി അവര്‍ ഓടിയെത്തി. 2018ലും 19ലും പ്രളയ ദുരന്തമായിരുന്നെങ്കില്‍ ഇന്നത് കൊറോണയാണ്. ഐഎച്ച്ആര്‍ഡിയുടെ അടൂര്‍ കോളജ് ഓഫ് എന്‍ജിനിയറിംഗിലെ 18 അംഗ വിദ്യാര്‍ഥി സംഘമാണ് കൊറോണയുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന്റെ സന്നദ്ധ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ കളക്ടറേറ്റില്‍ എത്തിയിട്ടുള്ളത്.

കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി സംഘത്തിന്റെ ആദ്യജോലി ലൊക്കേഷന്‍ മാപ്പിംഗ് ആയിരുന്നു. പിന്നീട്, നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ആവശ്യങ്ങള്‍ അന്വേഷിച്ചറിഞ്ഞ് വിശദാംശങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറി. ഇപ്പോള്‍, വ്യാജസന്ദേശങ്ങള്‍ തടയുന്നതിനും, ജനങ്ങളുടെ ആവശ്യങ്ങളും, സംശയങ്ങളും പരിഹരിക്കുന്നതിനും ജില്ലാ കളക്ടര്‍ പി.ബി.നൂഹിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ നിരീക്ഷണ വിഭാഗത്തിന്റെ ഫെയ്‌സ് ബുക്ക് പേജ് അരിച്ചുപെറുക്കി നിരീക്ഷിക്കുകയാണു വിദ്യാര്‍ഥി സംഘം. ‘വ്യാജസന്ദേശം അയച്ച് സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നവരെ പിടികൂടാന്‍ സഹായിക്കണം. ഒപ്പം ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരവും കാണണം’- വിദ്യാര്‍ഥി സംഘം ഒരേസ്വരത്തില്‍ പറയുന്നു. മാധ്യമ നിരീക്ഷണകേന്ദ്രം പത്തനംതിട്ട ( Media Surveillance Centre Pathanamthitta ) എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജിലൂടെ കൊറോണയുമായി ബന്ധപ്പെട്ട് അച്ചടി, ദൃശ്യ, സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങള്‍, ജനങ്ങളുടെ സംശയങ്ങള്‍, വിവിധ ആവശ്യങ്ങള്‍ എന്നിവ ജില്ലാ ഭരണകൂടവുമായി പങ്കുവയ്ക്കാം.

അടൂര്‍ എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥികളായ ചെസിന്‍, ആകാശ്, ശരത്, സഞ്ജയ്, അമിത്, അശ്വിന്‍, അരവിന്ദ് പിള്ള, ജോയല്‍, പ്രവീണ്‍, ജോര്‍ജ്, നാരായണന്‍, സനു, സിബി, ശങ്കര്‍, മിജോ, ലിജിന്‍, അരവിന്ദ്, രാഹുല്‍ തുടങ്ങിയവര്‍ അടങ്ങിയ 18 അംഗ സംഘമാണു മാധ്യമനിരീക്ഷണ വിഭാഗത്തിന് പിന്തുണയുമായി എത്തിയിട്ടുള്ളത്. പ്രളയവുമായി ബന്ധപ്പെട്ട് വിവര ശേഖരണം നടത്തുന്നതിനും ജില്ലാ ഭരണകൂടത്തെ സഹായിച്ചിരുന്നു.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കൊറോണയുടെ വഴിയെ സഞ്ചരിച്ച് ഡോക്ടര്‍ ദമ്പതികള്‍…

ഫ്‌ലൈറ്റ് ഇല്ലാത്ത ദിവസം സാറ്റ് കളിക്കാം; കാണാം.!

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ