
ദുബായ്: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ വീസാ നിരോധനം നാളെ (ചൊവ്വ) നിലവില്‍ വരും. നയതന്ത്ര വീസ ഒഴികെയുള്ള വീസകള്‍ നല്‍കില്ലെന്നാണ് തീരുമാനം.
സന്ദര്‍ശക, ബിസിനസ്, വിനോദ സഞ്ചാര, തൊഴില്‍ വീസകള്‍ക്കു വിലക്ക് ബാധകമാണ്. എന്നാല്‍, നേരത്തേ വീസ ലഭിച്ചവര്‍ക്ക് യുഎഇയിലേക്കു വരാനാകുമെന്നു ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചിട്ടുണ്ട്.
യുകെ, ഫ്രാന്‍സ്, സ്‌പെയിന്‍, ഓസ്‌ട്രേലിയ തുടങ്ങി 45 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഇളവുനല്‍കിയിട്ടുണ്ട്. ഇതില്‍ ഇന്ത്യ ഉള്‍പ്പെടുന്നില്ല. ട്രാന്‍സിറ്റ് വീസക്കാര്‍ക്കും വിലക്ക് ബാധകമല്ല.
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in PRAVASI
Your comment?