
ദുബായ്: യുഎഇയിലെ മുസ്‌ലിം പള്ളികളിലെയും ക്രിസ്ത്യന്‍ ദേവാലയങ്ങളിലെയും പ്രാര്‍ഥനകള്‍ നിര്‍ത്തിവച്ചു. മുസ്‌ലിം പള്ളികള്‍ അടുത്ത നാലാഴ്ചത്തേയ്ക്ക് പ്രാര്‍ഥനകള്‍ നിര്‍ത്തിവയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കള്‍ രാത്രി 9 മുതലാണ് പ്രാര്‍ഥനകള്‍ നിര്‍ത്തുക. കോവിഡ്-19 നെതിരെ പോരാടുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
അബുദാബിയിലും അലൈനിലും ക്രിസ്തീയ ദേവാലയങ്ങള്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ അടച്ചിടാന്‍ സിഡിഎ നിര്‍ദ്ദേശം നല്‍കി. ഈസ്റ്റര്‍ ശുശ്രൂഷകളും ഉണ്ടായിരിക്കില്ല.
നിലവിലെ സാഹചര്യം പരിഗണിച്ച് ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ദേവാലയവും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ അടച്ചിടുകയാണെന്ന് മാനേജിങ് കമ്മിറ്റി അറിയിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ വൈദികന്‍ മാത്രം ദേവാലയത്തില്‍ ശുശ്രൂഷകള്‍ നടത്തുമെന്നും ഇതിന്റെ സംപ്രേഷണം വെബ് കാസറ്റിലൂടെ വിശ്വാസികള്‍ക്ക് ലഭ്യമാകുമെന്നും കമ്മിറ്റി വ്യക്തമാക്കി.
ദുബായിലെ ദേവാലയങ്ങള്‍ അടയ്ക്കാന്‍ അധികൃതര്‍ ഇതുവരെ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെങ്കിലും മുന്‍കരുതലെന്ന നിലയില്‍ അടച്ചിടുകയാണ് ചെയ്തത്. ഷാര്‍ജയിലെ ദേവാലയങ്ങള്‍ കഴിഞ്ഞ വാരം മുതല്‍ അടച്ചിട്ടിരിക്കുകയാണ്.
Your comment?