
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി രണ്ട് കൊറോണ വൈറസ് ബാധ കൂടി സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട് ചികിത്സയിലുള്ളത് 19 പേര്‍.
യു.കെയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ വ്യക്തിക്കും വര്‍ക്കലയില്‍ റിസോര്‍ട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇറ്റലി സ്വദേശിക്കുമാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമേ, കഴിഞ്ഞദിവസം അന്തിമസ്ഥിരീകരണ ഫലം കാത്തിരുന്ന തിരുവനന്തപുരം സ്വദേശിയ്ക്കും രോഗബാധയുണ്ടെന്ന് സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി കോവിഡ് 19 അവലോകനയോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 5468 പേരാണ്. ഇതില്‍ 277 പേര്‍ ആശുപത്രിയിലും 5,191 പേര്‍ വീട്ടിലുമാണുള്ളത്. ഇതില്‍ 69 പേര്‍ വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിച്ചവരാണ്.1,715 പേരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1,132 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ ഫലം വരാനുണ്ട്.
Your comment?