ബോബി ഹെലി ടാക്സി മൂന്നാറില്‍ സര്‍വ്വീസ് ആരംഭിച്ചു
ഇടുക്കി: ജില്ലാ വിനോദ സഞ്ചാരവകുപ്പും ബോബി ഹെലി ടാക്സിയും ചേര്‍ന്ന് കൊച്ചിയില്‍ നിന്ന് മൂന്നാറിലേക്ക് ആരംഭിച്ച ഹെലി ടാക്സിയുടെ ആദ്യ സര്‍വ്വീസ് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. മൂന്നാര്‍ ലോക്കാട് ഗ്രൗണ്ടില്‍ നിന്നാണ് ഹെലിടാക്സി സര്‍വ്വീസ് ആരംഭിച്ചത്. ലോക ടൂറിസം ഭൂപടത്തിലെ പ്രധാന കേന്ദ്രമായ മൂന്നാറിന് ഹെലിടാക്സി സര്‍വ്വീസ് പുതിയ ഊര്‍ജ്ജം പകരുമെന്ന് മന്ത്രി പറഞ്ഞു. കൂടുതല്‍ ഹെലികോപ്റ്റര്‍ എത്തിച്ച് ഹെലിടാക്സി സര്‍വ്വീസ് വിപുലപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോബി ഹെലിടാക്സിയില്‍ 35 മിനിറ്റുകൊണ്ട് കൊച്ചയില്‍ നിന്ന് മൂന്നാറിലെത്താം. 9500 രൂപയാണ് ഒരാളുടെ നിരക്ക്. മൂന്നാര്‍ ചുറ്റിക്കാണാന്‍ 10 മിനിറ്റിന് 3500 രൂപയും. അത്യാവശ്യഘട്ടങ്ങളില്‍ ഹെലി ആംബുലന്‍സ് സര്‍വ്വീസും ലഭ്യമാണ്.
എസ് രാജേന്ദ്രന്‍ എം.എല്‍.എ., 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ ഡോ. ബോബി ചെമ്മണൂര്‍, ദേവികുളം സബ്കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, ദേവികുളം പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു..
Your comment?