ജനമൈത്രി എന്ന വാക്കിലല്ല പ്രവര്‍ത്തിയിലാണ് കാര്യം എന്ന് തെളിയിച്ച് ഇലവുംതിട്ടയിലെ ജനമൈത്രി പോലീസ്.മാനസികനില തെറ്റി ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന മുരളിക്ക് കൈതാങ്ങായ പോലീസ് സേനക്ക് അഭിനന്ദന പ്രവാഹം
ഇലവുംതിട്ട:കല്ലംമോടി വട്ടക്കുട്ടത്തില്‍ മുരളിക്ക് അഭയമായി ഇലവുംതിട്ട ജനമൈത്രി പോലീസ്. മാതാപിതാക്കള്‍ മരണപ്പെടുകയും ഭാര്യ പത്ത് വര്‍ഷം മുമ്പ് ഉപേക്ഷിച്ച് മറ്റൊരാളോടൊത്ത് പോയതോടെ മാനസികനില തെറ്റി ബുദ്ധിമുട്ടിലായിരുന്നു മുരളി. അമ്മാവന്‍ കരുണാകരനും സരിഗക്ലബിലെ സുഹൃത്തുക്കളുടെയും സഹായത്താലായിരുന്നു ഈ ചെറിയ വീട്ടില്‍ ഇദ്ദേഹത്തിന്റെ താമസം. എന്നാല്‍ ആറ് മാസമായി മരുന്നു കഴിക്കാതെ ഇയാളുടെ മാനസികനില ആകെ താറുമാറായി.ഇയാളുടെ ദുരവസ്ഥ പൊതുപ്രവര്‍ത്തകന്‍ എം.പി. റിനീഷാണ് ജനമൈത്രി പോലീസിനെ അറിയിക്കുന്നത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ ഇലവുംതിട്ട ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍മാരായ എസ് അന്‍വര്‍ഷ, ആര്‍ പ്രശാന്ത് എന്നിവര്‍ ചേര്‍ന്ന് ഇയാളെ ഏറ്റെടുത്ത് വൃത്തിഹീനമായി വളര്‍ന്ന് ജs പിടിച്ചു വന്ന ഇയാളുടെ താടിയും മുടിയും വെട്ടി വൃത്തിയായി കുളിപ്പിച്ച് പരുമല സെന്റ് ഗ്രിഗോറിയോസ് ഹോസ്പിറ്റലിലെത്തിച്ച് സൈക്യാട്രിക് വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തു. അസുഖം ഭേദമാകുന്ന മുറക്ക് ഇദ്ദേഹത്തെ തിരികെ എത്തിച്ച് സംരക്ഷണമുറപ്പാക്കുമെന്ന് ജനമൈത്രി പോലീസറിയിച്ചു.ജനമൈത്രി പോലീസിനെ കൂടാതെ റെനീഷ്, അനീഷ്, സുമേഷ്, ശരത്, സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്കി.
Your comment?