ഇലവുംതിട്ട :ഇലവുംതിട്ട ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ എസ് അന്‍വര്‍ഷയും ആര്‍ പ്രശാന്തുമാണ് സോഷ്യല്‍ മീഡിയയുടെ കൈയ്യടി വാങ്ങുന്നത്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കിടപ്പു രോഗികള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ ചുമന്ന് വീട്ടിലെത്തിക്കുന്ന ഇവരുടെ പ്രവര്‍ത്തനം ദീപുവെന്ന സുഹൃത്താണ് വീഡിയോയില്‍ പകര്‍ത്തുന്നതും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതും. സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍,ചങ്ങാതിക്കൂട്ടം, സഹയാത്രികന്‍ യൂടൂബ് ചാനല്‍,ഫിറോസ് കുന്നംപറമ്പില്‍ ഇന്റര്‍നാഷണല്‍, അഷ്‌കര്‍ മേട്ടുംപുറം, വെറൈറ്റിമീഡിയ, സ്‌കൈലാര്‍ക്ക് പിക്‌ചേര്‍സ് എന്റര്‍ടൈന്‍മെന്റ് എന്നീ ട്രെന്റിംഗ് പേജുകളില്‍ വൈറലായ വീഡിയോ ലക്ഷക്കണക്കിനാള്‍ക്കാരാണ് മണിക്കൂറുകള്‍ക്കകം കണ്ടത്.ലക്ഷകണക്കിനാള്‍ക്കാര്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്. കിടപ്പു രോഗികളെ സഹായിക്കുന്ന സ്‌നേഹപൂര്‍വ്വം എന്ന പദ്ധതിയില്‍ എസ്എച്ച്ഒ ടി.കെ വിനോദ് കൃഷ്ണന്റെ മേല്‍നോട്ടത്തില്‍ സ്റ്റേഷനിലെ മറ്റ് പോലീസുകാരുടെയും സാമ്പത്തിക സഹായത്താലാണ് നടത്തിവരുന്നത്.
https://youtu.be/u5UHLZkXjTo
ഇലവുംതിട്ട ജനമൈത്രി പോലീസിന്റെ വ്യത്യസ്ഥമായ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചവയാണ്.നിരവധി പദ്ധതികളാണ് വിജയകരമായി ഇവര്‍ നടത്തിവരുന്നത്. കോളനിയിലെ ലഹരി ഉപയോഗം തടയുന്നതിന് ആരംഭിച്ച മാതൃകാ ഉദ്യാനം പദ്ധതി, പ്രദേശത്തെ യുവാക്കള്‍ക്ക് ദിശാബോധം നല്കി ലഹരി ഉപയോഗത്തിനെതിരെ ആരംഭിച്ച ഫുട്‌ബോള്‍ ക്ലബ്, മാവേലിയായും, കാലനായും വന്നുള്ള വ്യത്യസ്തമായ ട്രാഫിക് ബോധവല്‍ക്കരണ പ്രോഗ്രാമുകള്‍, ബുള്ളറ്റ് റാലികള്‍,നാടകങ്ങള്‍, വയോജന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, സ്‌കൂളുകളില്‍ നടപ്പിലാക്കി.
https://www.facebook.com/adoorvartha/videos/1719955881491548/
Your comment?