കോവിഡ് 19 :സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവര്‍ക്കൊപ്പം സഞ്ചരിച്ചവര്‍ റിപ്പോര്‍ട്ട് ചെയ്യണം: ജില്ലാ കളക്ടര്‍

Editor

പത്തനംതിട്ട: തൃശൂര്‍, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗബാധ സ്ഥിരീകരിച്ചവര്‍ക്കൊപ്പം വിമാനങ്ങളില്‍ നാട്ടിലെത്തിയ പത്തനംതിട്ട ജില്ലക്കാര്‍ ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും കീഴിലുള്ള കോള്‍ സെന്ററുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. ഫെബ്രുവരി 29 ന് ദോഹയില്‍ നിന്നും ക്യു.ആര്‍ 514 വിമാനത്തില്‍ കൊച്ചിയില്‍ എത്തിയ തൃശൂര്‍ സ്വദേശിയോടൊപ്പം സഞ്ചരിച്ചവരും ഈ മാസം അഞ്ചിന് ദുബായിയില്‍ നിന്നും എസ്.ജി 54 സ്‌പൈസ് ജെറ്റ് വിമാനത്തില്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ കണ്ണൂര്‍ സ്വദേശിയോടൊപ്പം സഞ്ചരിച്ചവരും ഈ മാസം ഏഴിന് ദുബായില്‍ നിന്നും ഇ.കെ 530 എമിറേറ്റ്‌സ് വിമാനത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ എറണാകുളം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവര്‍ക്കൊപ്പം സഞ്ചരിച്ചവരും എത്രയും പെട്ടന്ന് ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും കോള്‍ സെന്ററുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ബന്ധപ്പെടേണ്ട നമ്പറുകള്‍:- 0468-2228220 എന്ന ഡി.എം.ഒയുടെ കോള്‍ സെന്ററും ടോള്‍ ഫ്രീ നമ്പരായ 1077, ജില്ലാ ഭരണകൂടത്തിന്റെ നമ്പരായ 0468-2322515, 9188293118, 9188803119.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കൊറോണ: ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചു

കോവിഡ് 19: വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കേസ് എടുക്കും: ജില്ലാ കളക്ടര്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ