പത്തനംതിട്ട:കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളും താല്‍ക്കാലികമായി അടച്ചതായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്ര കുമാര്‍ അറിയിച്ചു. പ്രകൃതി പഠന ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ള, വനത്തിനുള്ളില്‍ ആളുകള്‍ കൂടുന്ന എല്ലാ പരിപാടികളും നിരോധിച്ചിട്ടുണ്ട്. നിലവില്‍ മാര്‍ച്ച് 31 വരെയാണ് നിരോധനം.
സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങള്‍, ദേശീയോദ്യാനങ്ങള്‍, വനാതിര്‍ത്തി പങ്കിടുന്നതും സഞ്ചാരികള്‍ എത്തുന്നതുമായ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ക്കും നിരോധനം ബാധകമാണ്. സംസ്ഥാനത്തെ വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍മാരും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാരും എല്ലാവിധ മുന്‍കരുതലുകളും എടുക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in LOCAL
Your comment?