രാജ്യത്തെ ആദ്യ കൊറോണ മരണം കര്‍ണാടകയില്‍

Editor

ബെംഗളൂരു: രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് ആദ്യ മരണം. കര്‍ണാടകത്തിലെ കലബുറഗി സ്വദേശി മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി (79) മരിച്ചത് കൊറോണ വൈറസ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സിദ്ദിഖി മരിച്ചത്. ഉംറ കഴിഞ്ഞ് ഫെബ്രുവരി 29 ന് സൗദി അറേബ്യയില്‍നിന്ന് തിരിച്ചെത്തിയ അദ്ദേഹത്തെ വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാല്‍, വൈറസ് ബാധയുടെ ലക്ഷണങ്ങളൊന്നും അന്ന് ഉണ്ടായിരുന്നില്ല. പിന്നീട് മാര്‍ച്ച് അഞ്ചിന് കലബുറഗിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. അവിടെവച്ചാണ് കൊറോണ സ്ഥിരീകരിക്കുന്നതിനുള്ള പരിശോധന നടത്തിയത്. മൂന്ന് ദിവസത്തിനുശേഷം അദ്ദേഹത്തെ ഹൈദരാബാദിലെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി വിട്ടശേഷമാണ് അദ്ദേഹം മരിച്ചത്.

വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സിദ്ദിഖിയുമായി അടുത്ത് ഇടപഴകിയവരെ കണ്ടെത്തുന്നതിനും ഐസോലേറ്റ് ചെയ്യുന്നതിനുമുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് കര്‍ണാടക ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. അദ്ദേഹം തെലങ്കാനയിലും ചികിത്സ തേടിയിരുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ തെലങ്കാന സര്‍ക്കാരിനെയും വിവരം അറിയിച്ചിട്ടുണ്ട്.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കവര്‍ച്ചയ്ക്കിരയായെന്നു പൊലീസില്‍ പരാതിപ്പെട്ട ലോട്ടറി വില്‍പനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

കേരളത്തില്‍ ആദ്യത്തെ കൊറോണ മരണം കളമശ്ശേരില്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015