സൗദിയില്‍ ഇതുവരെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 45 ആയി
റിയാദ് : സൗദിയില്‍ ഇതുവരെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 45 ആയി ഉയര്‍ന്നു. ഇന്നലെ 24 പേര്‍ക്ക് കൂടി പുതുതായി അണുബാധ സ്ഥിരീകരിച്ചതോടെയാണ് എണ്ണം കൂടിയത്. മക്കയില്‍ നേരത്തെ രോഗം കണ്ടെത്തിയ ഈജിപ്തുകാരനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ സാമ്പിള്‍ പരിശോധനയിലാണ് 21 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധയുണ്ടെന്ന് തിരിച്ചറിഞ്ഞത്. മറ്റു പുതിയ മൂന്ന് കേസുകള്‍ സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫിലാണ്.
സൗദിയില്‍ ഏറ്റവും കൂടുതല്‍ അണുബാധ സ്ഥിരീകരിച്ച ഖതീഫില്‍ നേരത്തെ രോഗം ബാധിച്ച ഒരാളുടെ പേരമകള്‍ 12 കാരി പെണ്‍കുട്ടിയും ഇറാഖില്‍ പോയി മടങ്ങിയ ഒരു സ്ത്രീയും പുരുഷനാണ് ബാക്കി മൂന്നുപേര്‍. ഇതിനിടയില്‍ ഖതീഫില്‍ ആദ്യം രോഗം ബാധിച്ച ഒരാള്‍ക്ക് കോവിഡ് 19 സുഖപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Your comment?