കോവിഡ് 19 :കുവൈത്ത് പൊതു അവധി; ഭക്ഷ്യവസ്തുക്കള്‍ ലഭിക്കും: വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും

Editor

കുവൈത്ത് : കുവൈത്തില്‍ എട്ടു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 80 ആയതായി ആരോഗ്യമന്ത്രാലയം വക്താവ് ഡോ.അബ്ദുല്ല അല്‍ സനദ് അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഇതിനകം 5 പേര്‍ രോഗമുക്തി നേടിയതായും അദ്ദേഹം പറഞ്ഞു.

കുവൈത്ത് : രണ്ടാഴ്ചത്തെ പൊതു അവധി ഭയപ്പെട്ടതുപോലുള്ള അവസ്ഥയില്‍ ആയില്ല. സ്വകാര്യമേഖലയ്ക്ക് കൂടി ബാധകമാക്കിയിരുന്നെങ്കിലും നേരത്തെ പ്രഖ്യാപിക്കപ്പെട്ടതില്‍നിന്ന് അല്‍പം വ്യത്യസ്തമാണ് അവസ്ഥ. റസ്റ്ററന്റുകള്‍ തുറക്കരുതെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ റസ്റ്ററന്റുകളില്‍ ടേക് എവേയും ഹോം ഡലിവറിയും അനുവദിച്ചു. കഫെകള്‍ അടഞ്ഞുകിടക്കുന്നു. സൂപ്പര്‍മാര്‍ക്കറ്റുകളും ബഖാലകളും തുറന്നതിനാല്‍ ഭക്ഷ്യവസ്തുക്കള്‍ ലഭിക്കുന്നതിന് പ്രയാസം അനുഭവിക്കുന്നില്ല. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന ഏജന്‍സികളുടെ സെയില്‍സ് വിഭാഗം പതിവുപോലെ പ്രവര്‍ത്തിച്ചതിനാല്‍ കടകളില്‍ സാധനങ്ങള്‍ എത്തിക്കുന്നതിനും തടസം നേരിട്ടിട്ടില്ല.

പെട്രോള്‍ പമ്പുകള്‍, പാചകവാതക സ്റ്റേഷനുകള്‍, ജംഇയ്യകള്‍ (സഹകരണ സ്ഥാപനങ്ങള്‍) എന്നിവയ്ക്ക് പൊതു അവധി ബാധകമാക്കിയിട്ടില്ല. 6 ഗവര്‍ണറേറ്റുകളിലും എല്ലാ ബാങ്കുകളുടെയും ഓരോ ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നു. എടിഎം/ഓണ്‍ലൈന്‍ ബാങ്കിങ് സേവനവും സജ്ജം.

കണ്‍സ്ട്രക്ഷന്‍, ഓട്ടോമൊബില്‍ മേഖലയില്‍ പല കമ്പനികളും അടച്ചിട്ടു. ചിലതെല്ലാം പ്രവര്‍ത്തിച്ചു.

കുവൈത്ത് വിമാനത്താവളത്തില്‍ നിന്നുള്ള യാത്രാ വിമാന സര്‍വീസുകള്‍ ഇന്ന് (വ്യാഴം) അര്‍ധരാത്രി മുതല്‍ നിര്‍ത്തിവയ്ക്കും.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കുവൈത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 43 ആയി

സൗദിയില്‍ ഇതുവരെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 45 ആയി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ