തിരുവനന്തപുരം: കൊല്ലം കുളത്തൂപ്പുഴയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ പ്രദേശത്തെ വിമുക്തഭടന്‍ സൈനിക സേവനത്തിന്റെ ഓര്‍മ്മയ്ക്ക് സൂക്ഷിച്ചതാവാമെന്ന് പൊലീസ്. കിട്ടിയ 14 വെടിയുണ്ടകളില്‍ 12എണ്ണം പാകിസ്ഥാന്‍ ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ നിര്‍മ്മിച്ചതാണ്. മറ്റു രണ്ടെണ്ണം ചൈനയിലെ സ്വകാര്യ ആയുധ നിര്‍മ്മാണ ശാലയിലും.
കാശ്മീരിലെ ലേ, ലഡാക്ക് ഭാഗത്ത് സൈനിക സേവനം നടത്തിയ ഭടന്മാര്‍ക്ക് പാക് നിര്‍മ്മിത വെടിയുണ്ടകള്‍ ലഭിക്കാന്‍ സാദ്ധ്യതയുണ്ട്. നാഗാലാന്‍ഡ് അതിര്‍ത്തിയില്‍ സേവനം നടത്തിയ ബി.എസ്.എഫുകാര്‍ക്ക് ചൈനീസ് നിര്‍മ്മിത തിരകളും ലഭിച്ചേക്കാം. അതിര്‍ത്തി സംരക്ഷണ സേനയിലെ ജവാന്മാര്‍ക്കാണ് ഇതിന് സാദ്ധ്യതയേറെയെന്നും പൊലീസ് പറയുന്നു.
പൊലീസിന്റെ 12000ത്തിലേറെ ഉണ്ടകള്‍ നഷ്ടമായെന്ന സി.എ.ജി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ചര്‍ച്ചയായതിനു പിന്നാലെ ,ഉണ്ടകള്‍ ഉപേക്ഷിച്ചതായാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ജനുവരി 28ന് പുറത്തിറങ്ങിയ മലയാള പത്രത്തിലാണ് വെടിയുണ്ടകള്‍ പൊതിഞ്ഞിരുന്നത്. പൊലീസിന്റെ ഉണ്ടകള്‍ നഷ്ടമായത് വിവാദമായതോടെ, വിമുക്ത ഭടന്മാരാരോ ഇവ റോഡരികില്‍ ഉപേക്ഷിച്ചതാവാം. കണ്ടെടുത്ത 12 വെടിയുണ്ടകള്‍ സെല്‍ഫ് ലോഡിംഗ് റൈഫിളുകളിലും രണ്ടെണ്ണം എ.കെ.-47 തോക്കുകളിലും ഉപയോഗിക്കാവുന്നതാണ്. എ.കെ.47ല്‍ ഉപയോഗിക്കുന്ന രണ്ടു വെടിയുണ്ടകളും 1972ല്‍ നിര്‍മ്മിച്ചതാണ്. . മ?റ്റുള്ളവ പാകിസ്ഥാനില്‍ 1982ല്‍ നിര്‍മിച്ചതും. 12 എണ്ണത്തില്‍ പി.ഒ.എഫ്. എന്ന മുദ്‌റയും 82 എന്ന വര്‍ഷവും രേഖപ്പെടുത്തിയിട്ടുണ്ട്. മ?റ്റു രണ്ടെണ്ണത്തില്‍ 611 എന്ന നമ്പറാണുള്ളത്. അത് ചൈനയിലെ സ്വകാര്യ വെടിക്കോപ്പ് നിര്‍മാണശാലയില്‍ നിര്‍മിച്ചതാണ്. 650 എന്ന നമ്പറിലുള്ള വെടിയുണ്ടകളും ചൈനയിലെ സ്വകാര്യ സ്ഥാപനത്തിലുണ്ടാക്കുന്നതാണ്.
Your comment?