സോഷ്യല്‍ മീഡിയയില്‍ തരംഗം: ഇവാന്‍ക ട്രംപ് ആ വേഷത്തില്‍ അതീവ സുന്ദരി

അഹമ്മദാബാദ്: ഇളം നീലനിറത്തില്‍ ചുവന്ന പൂക്കളുള്ള ലാളിത്യം തുളുമ്പുന്ന വസ്ത്രം,? മുത്തുകള്‍ പിടിപ്പിച്ച കമ്മല്‍… ഇന്നലെ ഇന്ത്യയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റിന്റെ മകള്‍ ഇവാന്‍ക ട്രംപ് ആ വേഷത്തില്‍ അതീവ സുന്ദരിയായിരുന്നു. ലളിതമായിരുന്നെങ്കിലും ഇവാന്‍കയുടെ വസ്ത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായി. കാരണം ഇതാണ്- സ്വന്തമായി ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡ് സംരംഭക ആയിരുന്നിട്ടും കഴിഞ്ഞ വര്‍ഷം അര്‍ജന്റീന സന്ദര്‍ശിച്ചപ്പോഴത്തെ അതേ വസ്ത്രമാണ് ഇവാന്‍ക ഇന്നലെ അണിഞ്ഞിരുന്നത്! പ്രോന്‍സ ഷൗലര്‍ എന്ന ബ്രാന്‍ഡിന്റെ 1.7 ലക്ഷം രൂപയുടെ മിഡി ഫ്‌ളോറല്‍ പ്രിന്റ് ഡ്രസാണ് ഇത്. ഒരേ വസ്ത്രം രണ്ടുതവണ അണിഞ്ഞ ഇവാന്‍കയുടെ ലാളിത്യത്തെ പ്രശംസിക്കുകയാണ് ഫാഷന്‍ ലോകം. ഒരിക്കല്‍ അണിഞ്ഞ വസ്ത്രം പിന്നീട് ഉപയോഗിക്കുന്ന സെലിബ്രിറ്റികള്‍ തീരെ ചുരുക്കം!
Your comment?