പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അഹമ്മദാബാദ് : ‘ നമസ്‌തേ, ഇന്ത്യ… പ്രിയ സുഹൃത്ത് മോദിക്ക് നന്ദി പറഞ്ഞ് തുടങ്ങട്ടെ, അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നു, ബഹുമാനിക്കുന്നു… ഞാനും കുടുംബവും 8000 മൈല്‍ താണ്ടിയെത്തിയത് ഈ സന്ദേശം പകരാനാണ്… ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേരയില്‍ ഒന്നേകാല്‍ ലക്ഷം പേരെ കൈയിലെടുത്ത് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിന് ആവേശത്തുടക്കമിട്ടു. മോദിക്കൊപ്പം സബര്‍മതി ആശ്രമം സന്ദര്‍ശിച്ച ശേഷമാണ് ട്രംപും ഭാര്യ മെലാനിയയും ഇന്നലെ ഉച്ചയ്ക്ക് ‘നമസ്‌തേ, ട്രംപ് ‘ പരിപാടിക്കെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തിയും ഇന്ത്യയ്ക്ക് ഭൂമിയിലെ ഏറ്റവും മികച്ച ആയുധങ്ങള്‍ നല്‍കുമെന്നും 300 കോടി ഡോളറിന്റെ (21,000 കോടിയിലേറെ രൂപ) പ്രതിരോധ ഇടപാടില്‍ ഇന്ന് ഒപ്പിടുമെന്നും പ്രഖ്യാപിച്ചും തീവ്രവാദത്തിനെതിരെ സംയുക്ത പോരാട്ടത്തിന് ആഹ്വാനം ചെയ്തും പരിപാടി യു.എസ് പ്രസിഡന്റ് അവിസ്മരണീയമാക്കി.
Your comment?