ഇന്നു മുതല്‍ 3 മാസം വൈദ്യുതി യൂണിറ്റിനു 10 പൈസ വീതം സര്‍ചാര്‍ജ്

Editor

തിരുവനന്തപുരം: ഇന്നു മുതല്‍ 3 മാസം വൈദ്യുതി യൂണിറ്റിനു 10 പൈസ വീതം സര്‍ചാര്‍ജ് ചുമത്തി റഗുലേറ്ററി കമ്മിഷന്‍ ഉത്തരവ്. മാസം 100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന വീട്ടില്‍ രണ്ടുമാസ ബില്ലില്‍ 20 രൂപ കൂടും. മാസം 20 യൂണിറ്റ് വരെ ഉപയോഗിക്കുന്ന (500 വാട്ടില്‍ താഴെ കണക്ടഡ് ലോഡുള്ള) വീടുകള്‍ക്കേ ഇളവുള്ളൂ. ഇരുപതിനായിരത്തോളം പേര്‍ മാത്രമേ ഈ വിഭാഗത്തില്‍ വരൂ.

കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ വൈദ്യുതി വാങ്ങുകയും ഉല്‍പാദിപ്പിക്കുകയും ചെയ്തതില്‍ ഇന്ധന വിലവര്‍ധന മൂലമുണ്ടായ അധികച്ചെലവായ 72.75 കോടി രൂപ ഈടാക്കി നല്‍കണമെന്നു കമ്മിഷനോടു വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. 13 പൈസ സര്‍ചാര്‍ജാണു ബോര്‍ഡ് ആവശ്യപ്പെട്ട്. എന്നാല്‍ കണക്കുകള്‍ പരിശോധിച്ച കമ്മിഷന്‍ അധികച്ചെലവ് 62.26 കോടി മാത്രമാണെന്നു കണ്ടെത്തി.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

വീട്ടില്‍ കിണര്‍ കുഴിക്കുന്നതിനിടെ ലഭിച്ച ‘സ്വര്‍ണത്തോണി’

‘കൊറോണ’ രോഗിയെ പരിചരിച്ച് വീട്ടില്‍ തിരിച്ചെത്തിയ നേഴ്‌സ് മൃദുലക്ക് സ്‌നേഹാദരവ്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ